കൊച്ചി; പെന്ഷന് ലഭിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയില്‍.അഞ്ചു മാസമായി വിധവ പെന്ഷന് നല്‍കുന്നില്ല എന്നു ചൂണ്ടികാട്ടിയാണ് ഹര്‍ജി നല്‍കിയത്.
ജൂലൈ മാസത്തിലെ പെന്‍ഷനാണ് അവസാനമായി ലഭിച്ചത്. മാസാമാസം ലഭിക്കുന്ന 1600 രൂപയില്‍നിന്നാണ് മരുന്നുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ വാങ്ങിയിരുന്നത്.പെന്ഷന് മുടങ്ങിയതിനാല്‍ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്നും മറിയക്കുട്ടി ഹര്‍ജിയില്‍ പറയുന്നു.
പുതുവത്സരത്തിന് മുന്‍പ് മുടങ്ങിടക്കുന്ന പെന്ഷന് മുഴുവന്‍ ലഭ്യമാക്കാന്‍ കോടതി ഇടപെടണമെന്നും ഹര്‍ജിയിലുണ്ട്. ഹൈക്കോടതി സര്‍ക്കാരിന്റെയും അടിമാലി പഞ്ചായത്തിന്റെയും വിശദീകരണം തേടി. വ്യാഴാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലിയില്‍ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച് തെരുവിലേക്ക് ഇറങ്ങി സമരം ചെയ്തിരുന്നു. എന്നാല്‍ മറിയക്കുട്ടിക്ക് വിധവാ പെന്ഷന് നല്കാന് പണമില്ലെന്നായിരുന്നു അടിമാലി പഞ്ചായത്തിന്റെ വിശദീകരണം.
Discussion about this post