ചെന്നൈ:തമിഴ്നാട്ടില്‍ പ്രളയം മൂലം ഒറ്റപ്പെട്ടുപോയ ഗര്‍ഭിണിയും ഒന്നര വയസ്സുള്ള കുട്ടിയെയും വ്യോമസേന ഹെലിക്കോപ്റ്ററില്‍ രക്ഷപെടുത്തി സൈന്യം. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മധുരയിലെ ആശുപത്രിയിലേക്ക് മാറ്റി .
തിരുനെല്‍വേലിയിലും തൂത്തുക്കുടിയിലും മഴയ്ക്ക് ശമനമുണ്ടെങ്കിലും നിരവധി വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ് .തൂത്തുക്കുടി ശ്രീവൈകുണ്ഠം സ്റ്റേഷനില്‍ ഞായറാഴ്ച രാത്രി 9ന് കുടുങ്ങിയ തിരുച്ചെന്തൂര്‍ എക്‌സ്പ്രസിലെ 500 യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി. വ്യോമസേന ഹെലിക്കോപ്റ്ററിലെത്തിയ സംഘമാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ 500 യാത്രക്കാര്‍ ട്രെയിന്‍ കോച്ചുകളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു .അതില്‍ 300-ഓളം പേരെ സമീപത്തെ സ്‌കൂളിലേക്ക് ആദ്യം മാറ്റി. എന്‍ഡിആര്‍എഫ്, വ്യോമസേന, റെയില്‍വേ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അടിയന്തര ദുരിതാശ്വാസ നടപടികള്‍ക്കായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നാണ് വിവരം. അപ്രതീക്ഷിത പ്രളയത്തില്‍ സംസ്ഥാനത്ത് നേരിട്ട നാശനഷ്ടങ്ങള്‍ അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിക്കും. തുടര്‍ നടപടികള്‍ക്ക് കേന്ദ്രസഹായം ഉറപ്പിക്കുകയാണ് സ്റ്റാലിന്റെ ലക്ഷ്യം.
54 സ്ത്രീകളും, ഗര്‍ഭിണികളും 19 കുട്ടികളും ഉള്‍പ്പെടെ 100-ലധികം പേരെ തിങ്കളാഴ്ച രാത്രി തൂത്തുക്കുടി ജില്ലയില്‍ നിന്ന് സൈന്യത്തിന്റെയുംഅധികാരികളുടെയും സംയുക്ത പരിശ്രമത്തില്‍ രക്ഷപ്പെടുത്തി. ഒറ്റപ്പെട്ടുപോയ ആളുകള്‍ക്ക് സഹായം ഉറപ്പാക്കി 200-ഓളം ബോട്ടുകള്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സജീവമാക്കിയിട്ടുണ്ട്. .
Discussion about this post