ചെന്നൈ; ഭാര്യയും കാമുകനും ചേർന്ന് മകനെ വിറ്റുവെന്ന പരാതിയുമായി ഭർത്താവ്. പെരമ്പല്ലൂർ ജില്ലയിലെ അതിയൂരിലുള്ള ആർ. ശരവണനാണ് ഭാര്യ ദിവ്യയ്ക്കും കാമുകൻ ദിനേശിനും എതിരേ പരാതിയുമായി രംഗത്തെത്തിയത്. ജില്ലാകളക്ടറെയാണ് ആർ ശരവണൻ സമീപിച്ചത്.
ശരവണനും ദിവ്യയ്ക്കും നാല് കുട്ടികളാണുള്ളത്. ഇതിൽ ഒരുമാസം പ്രായമുള്ള ആൺകുട്ടിയെ 10,000 രൂപയ്ക്ക് വിറ്റുവെന്നാണ് ശരവണൻ ആരോപിക്കുന്നത്. കുട്ടിയുമായി കാമുകനൊപ്പം പോയ ഭാര്യ കാളത്തൂർ എന്ന സ്ഥലത്തുള്ള കുടുംബത്തിന് കുട്ടിയെ വിറ്റുവെന്നാണ് പരാതി.
കാമുകനൊപ്പം ഇളകുഞ്ഞുമായാണ് ദിവ്യ പോയത്. മറ്റ് മൂന്നുകുട്ടികളും ശരവണന്റെ അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. കഴിഞ്ഞദിവസം ദിനേശ് ഇവിടെയെത്തി രണ്ട് കുട്ടികളെ പിടിച്ചുകൊണ്ടു പോയെന്നും ഇവരെയും വിൽക്കാനാണ് പദ്ധതിയെന്നും ശരവണൻ ആരോപിച്ചു.









