തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും നട്ടം തിരിയുന്ന പിണറായി സർക്കാരിന് ഒടുവിൽ ആശ്വാസമായി കേന്ദ്ര സഹായം. 1404 കോടി രൂപ ജനുവരിയിലെ വിഹിതം ക്രിസ്തുമസ് പ്രമാണിച്ച് നേരത്തെ അനുവദിച്ചതാണ് പെൻഷൻ കൊടുക്കാൻ പോലും കാശില്ലാതെ വലയുന്ന സർക്കാരിന് പിടിവള്ളിയായത്.
ഇതോടൊപ്പം 1100 കോടിയുടെ വായ്പാ അനുമതിയും ഡിസംബർ 19ന് വായ്പയായി കിട്ടിയ 2000കോടിയും ചേർത്ത് ക്രിസ്മസ്- പുതുവൽസര വേളയിൽ 4500 കോടിയാണ് ഖജനാവിലെത്തുന്നത്. ഇതിലൂടെ ഒരുമാസത്തെ ക്ഷേമ പെൻഷൻ കൊടുക്കുവാനും അത്യാവശ്യ വികസന പദ്ധതികളും നടപ്പിലാക്കാൻ കേരളാ സർക്കാരിന് കഴിയും.
കിഫ്ബിയും പെൻഷൻ ഫണ്ടും എടുത്ത വായ്പയിൽ നിന്ന് 3,140.7 കോടിരൂപ സർക്കാരിന്റെ കടമായി മാറ്റാനുള്ള തീരുമാനം ഒരുവർഷത്തേക്ക് ബാധകമാക്കില്ലെന്ന് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഇതോടെ ജനുവരി-മാർച്ച് കാലയളവിലെ ചെലവുകൾക്കായി കേരളത്തിന് അധികമായി 3,000 കോടിയോളം രൂപ കടമെടുക്കാം. ഈ മാസങ്ങളിലെ ചെലവുകൾക്കായി 30,000 കോടിരൂപയെങ്കിലും വേണമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ.
ജനുവരി-മാർച്ചിലെ ദൈനംദിന ചെലവിന് പണം കണ്ടെത്താൻ വായ്പാപരിധിയിൽ ജി.എസ്.ഡി.പി.യുടെ ഒരു ശതമാനം വർദ്ധിപ്പിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. മൂന്ന് ശതമാനമാണ് നിലവിലെ പരിധി എന്നിരിക്കെ . കേരളത്തിന് മാത്രമായി പ്രത്യേക പരിഗണന നൽകാനാവില്ലെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്
താത്കാലിക ആവശ്യങ്ങൾക്കും, ചെറിയ വികസനങ്ങൾക്കും തുക അനുവദിച്ച് കിട്ടിയിട്ടുണ്ടെങ്കിലും ഇതിൽ എത്രമാത്രം പൊതു ആവശ്യങ്ങൾക്ക് വേണ്ടി ലഭിക്കുമെന്നും. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ധൂർത്തിനു വേണ്ടി പോകുമെന്ന് കാത്തിരുന്നു കാണേണ്ടിവരും
Discussion about this post