ന്യൂഡൽഹി: ബിജെപി ദേശീയ ഭാരവാഹികളുടെ ദ്വിദിന യോഗം ശനിയാഴ്ച സമാപിച്ചു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 50 ശതമാനം വോട്ട് വിഹിതം നേടുകയെന്ന ലക്ഷ്യമാണ് ഈ യോഗത്തിൽ ബിജെപി ഉയർത്തിയിരിക്കുന്നത്. ഇതോടൊപ്പം പുതിയ വോട്ടർമാരുമായി ബന്ധപ്പെടാൻ പാർട്ടി രാജ്യത്തുടനീളം പ്രചാരണം നടത്തും. പുതിയ വോട്ടർമാരുമായി ബന്ധപ്പെടാൻ ബിജെപി ബൂത്ത് തലത്തിൽ പരിപാടികൾ സംഘടിപ്പിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബമ്പർ വിജയം ഉറപ്പാക്കാൻ യോഗത്തിലെ എല്ലാ ഔദ്യോഗിക ഭാരവാഹികളോടും ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തുടനീളമുള്ള ലോക്‌സഭകളെ ക്ലസ്റ്ററുകളായി വിഭജിച്ച് ക്ലസ്റ്റർ യോഗങ്ങൾ സംഘടിപ്പിക്കും. ഈ ക്ലസ്റ്ററുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവർ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും.
യുവമോർച്ച ജനുവരി 24ന് പുതിയ വോട്ടർ സമ്മേളനങ്ങൾ ആരംഭിക്കും.ബിജെപി യുവമോർച്ച രാജ്യത്തുടനീളം 5000 സമ്മേളനങ്ങൾ സംഘടിപ്പിക്കും. ഇതോടൊപ്പം രാജ്യത്തുടനീളം സാമൂഹിക സമ്മേളനങ്ങളും സംഘടിപ്പിക്കും. സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ പാർട്ടി നേതാക്കൾ കാത്തിരിക്കേണ്ടതില്ലെന്നും യോഗത്തിൽ പറഞ്ഞു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് മാർജിനിൽ വിജയം ഉറപ്പാക്കാൻ ഓരോ ബിജെപി നേതാക്കളും ഇപ്പോൾതന്നെ തയ്യാറെടുത്തു തുടങ്ങണം. യോഗം ആവശ്യപ്പെട്ടു
ഇതോടൊപ്പം, ജനുവരി ഒന്നിന് ആരംഭിക്കുന്ന രാം മന്ദിർ ആഘോഷങ്ങളുടെ പ്രചാരണം നടത്താനും ബിജെപി തീരുമാനിച്ചു, ബിജെപി പ്രവർത്തകർ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വീടുവീടാന്തരം കയറിയിറങ്ങി രാമക്ഷേത്രത്തിലെ ദീപം തെളിയിക്കൽ പരിപാടികളിൽ പങ്കെടുക്കാൻ പത്ത് കോടി കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കും.
ഇന്ദിരാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സഹതാപ തരംഗം വീശിയടിച്ച 1984 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 404 സീറ്റിന്റെ ചരിത്ര വിജയം നേടിയപ്പോഴും 49.10 ശതമാനം വോട്ടുകൾ ആണ് കിട്ടിയത്. അതിനാൽ തന്നെ ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ബി ജെ പി ലക്‌ഷ്യം വയ്ക്കുന്നത്
Discussion about this post