ശ്രീനഗർ: ജമ്മു കശ്മീരിൽ മുൻ പോലീസ് ഉദ്യോഗസ്ഥനെ ഇസ്ലാമിക ഭീകരവാദികൾ വെടിവെച്ച് കൊന്നു. വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഷാഫിയാണ് കൊല്ലപ്പെട്ടത്. പള്ളിക്കുള്ളിൽ നിസ്കരിക്കുകയായിരുന്നു ഷാഫിക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
ബരാമുള്ളയിലായിരുന്നു സംഭവം. പ്രദേശമാകെ സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണെന്ന് ജമ്മു കശ്മീർ പോലീസ് വ്യക്തമാക്കി.
ജമ്മു കശ്മീരിലെ രജൗറിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ആക്രമണത്തെ തുടർന്ന് മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കിയിരുന്നു.
ഭീകരർക്കായി തെരച്ചിൽ നടത്തുന്ന മേഖലയിലേക്ക് പോവുകയായിരുന്ന സൈനിക സംഘത്തിന് നേരെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈനികർ സഞ്ചരിച്ച ജിപ്സിയും മിനി ട്രക്കുമായിരുന്നു ആക്രമിക്കപ്പെട്ടത്.









