എറണാകുളം : മഹാത്മാഗാന്ധിയെ അവഹേളിച്ച് എസ്എഫ്ഐ നേതാവ്. രാഷ്ട്രപിതാവിന്റെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് അടക്കം വെച്ച് പരിഹസിച്ചു കൊണ്ടായിരുന്നു എസ്എഫ്ഐ നേതാവ് ഗാന്ധിയെ അപമാനിച്ചത്. ഗാന്ധി പ്രതിമയെ അവഹേളിച്ച വിഷയം ചൂണ്ടിക്കാട്ടിയപ്പോൾ എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്ന് ചോദിച്ചുകൊണ്ടും എസ്എഫ്ഐ നേതാവ് പരിഹസിച്ചു.
എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം അദിൽ നാസറാണ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചത്. ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹി ആണ് അദിൽ നാസർ. ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ മകൻ കൂടിയാണ് ഇയാൾ. ദേശീയ ഗാനത്തെ അധിക്ഷേപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ SFIയുടെ ഭാഗത്ത് നിന്നും നേരത്തെയും ഉണ്ടായിട്ടുണ്ട്.
രാഷ്ട്രപിതാവിനെ അവഹേളിച്ച സംഭവത്തെക്കുറിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും മോശം സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് കെ എസ് യു വ്യക്തമാക്കി. പരാതി സ്വീകരിക്കാൻ ആവില്ലെന്നും വേണമെങ്കിൽ കോടതിയെ സമീപിച്ചോളൂ എന്നുമാണ് പോലീസ് കെഎസ്‌യുവിനെ അറിയിച്ചത്. പ്രാദേശിക സിപിഎം നേതാക്കളുടെ സംരക്ഷണയിൽ കഴിയുന്ന ആളാണ് അദിൽ നാസർ. സംഭവത്തിൽ കെഎസ്‌യു ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെഎസ്‌യു നേതാവ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.









Discussion about this post