Saturday, May 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഋതുരാജിന് തന്ത്രം പിഴച്ചു, ലഖ്‌നൗവിൽ ചെന്നൈ കരിഞ്ഞു; ക്യാപ്റ്റനെ സോഷ്യൽ മീഡിയയിൽ കീറിമുറിച്ച് ബദരീനാഥ്

by Brave India Desk
May 16, 2026, 08:37 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐ.പി.എൽ 2026-ൽ തുടർച്ചയായ മൂന്ന് വിജയങ്ങൾക്ക് ശേഷം ചെന്നൈ സൂപ്പർ കിംഗ്‌സിന് അപ്രതീക്ഷിത തിരിച്ചടി. പോയിന്റ് പട്ടികയിൽ താഴെയുള്ള ലഖ്‌നൗ സൂപ്പർ ജാന്റ്സിനോട് തോറ്റതോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഈ പരാജയത്തിന് പിന്നാലെ നായകൻ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ തന്ത്രപരമായ പിഴവുകളെ രൂക്ഷമായി വിമർശിച്ച് മുൻ താരം സുബ്രഹ്മണ്യം ബദരീനാഥ് രംഗത്തെത്തി.

പഞ്ചാബ് കിംഗ്‌സിന്റെ പരാജയത്തോടെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറാൻ ചെന്നൈക്ക് ലഭിച്ച സുവർണ്ണാവസരമാണ് ലഖ്‌നൗവിന് മുന്നിൽ അവർ തല്ലിക്കെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 187/5 എന്ന മികച്ച സ്കോർ പടുത്തുയർത്തിയെങ്കിലും, ലഖ്‌നൗ വെറും 16.4 ഓവറിൽ ലക്ഷ്യം മറികടന്നു.

Stories you may like

അവൻ വെറുമൊരു കളിക്കാരനല്ല, ഭാവി നായകൻ; സഞ്ജുവിനെ വാഴ്ത്തി രവി ശാസ്ത്രി; ഇന്ത്യൻ ടി 20 ടീമിൽ പുതിയ വിപ്ലവം

സിറാജിനെ മാറ്റിയെടുത്തു, സായിയെ വളർത്തി; ഗുജറാത്ത് ടൈറ്റൻസ് മാനേജ്‌മെന്റിന് ശ്രീകാന്തിന്റെ സല്യൂട്ട്

മത്സരശേഷം എക്സിൽ (X) പങ്കുവെച്ച കുറിപ്പിലാണ് ബദരീനാഥ് ചെന്നൈയുടെ ടീം സെലക്ഷനെ ചോദ്യം ചെയ്തത്. “ടീം സെലക്ഷനിലെ പിഴവുകൾ കാരണം സിഎസ്‌കെ തോൽക്കുന്നത് ഈ സീസണിൽ ഒരു പതിവായി മാറിയിരിക്കുകയാണ്. ഈ പിച്ചിൽ അക്കീൽ ഹൊസൈനെ മാറ്റിനിർത്തിയത് ഒട്ടും യുക്തിസഹമല്ല. മറ്റൊരു മത്സരം കൂടി, വീണ്ടുമൊരു അവസരം കൂടി നഷ്ടപ്പെടുത്തിയിരിക്കുന്നു,” ബദരീനാഥ് കുറിച്ചു.

പരാജയപ്പെട്ടെങ്കിലും പരിഭ്രാന്തരാകേണ്ടതില്ലെന്നാണ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ നിലപാട്. ബാറ്റിംഗിൽ തങ്ങൾ പ്രതീക്ഷിച്ചതിലും നല്ല സ്കോർ (187 റൺസ്) നേടിയെന്നും എന്നാൽ ബൗളിംഗിൽ കളി കൈവിട്ടുപോയെന്നും റുതുരാജ് പറഞ്ഞു.

“ഞങ്ങൾ ബാറ്റ് ചെയ്തപ്പോൾ ഫാസ്റ്റ് ബൗളർമാർക്ക് പിച്ചിൽ നിന്ന് സഹായം ലഭിച്ചിരുന്നു. 160-170 റൺസ് പ്രതീക്ഷിച്ചയിടത്ത് ഞങ്ങൾക്ക് 180-ലധികം റൺസ് നേടാനായി. ബാറ്റിംഗിൽ ഇതിലും നന്നായി ചെയ്യാൻ കഴിയുമായിരുന്നില്ല. എന്നാൽ ലഖ്‌നൗ അസാധാരണമായ ഷോട്ടുകളിലൂടെ മത്സരം കൈക്കലാക്കി. ഇനി വരാനിരിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കുക എന്ന ലളിതമായ കണക്കുകൂട്ടൽ മാത്രമാണ് ഞങ്ങൾക്ക് മുന്നിലുള്ളത്,” ഋതുരാജ് വ്യക്തമാക്കി.

Tags: CSKipl 2026
ShareTweetSendShare

Latest stories from this section

അഫ്ഗാനെതിരെ ‘ഫുൾ പവർ’ ഇന്ത്യ! ബുംറ എത്തും, ഷമി പുറത്തേക്ക്? ബി.സി.സി.ഐയുടെ നിർണ്ണായക സെലക്ഷൻ മീറ്റിംഗ് ഉടൻ

അഫ്ഗാനെതിരെ ‘ഫുൾ പവർ’ ഇന്ത്യ! ബുംറ എത്തും, ഷമി പുറത്തേക്ക്? ബി.സി.സി.ഐയുടെ നിർണ്ണായക സെലക്ഷൻ മീറ്റിംഗ് ഉടൻ

കോഹ്‌ലിയെ വീഴ്ത്താൻ സ്പിൻ കെണി; കെകെആറിന് തന്ത്രം ഉപദേശിച്ച് പിയൂഷ് ചൗള, പവർപ്ലേയിൽ അനുകുൽ എത്തുമോ?

കോഹ്‌ലിയെ വീഴ്ത്താൻ സ്പിൻ കെണി; കെകെആറിന് തന്ത്രം ഉപദേശിച്ച് പിയൂഷ് ചൗള, പവർപ്ലേയിൽ അനുകുൽ എത്തുമോ?

രാമകൃഷ്ണ ഘോഷ് പുറത്ത്; പകരക്കാരനായി കർണാടക ഓൾറൗണ്ടർ സിഎസ്കെയിൽ; പവർ ഹിറ്റർ നൊറോണയെ റാഞ്ചി ചെന്നൈ

രാമകൃഷ്ണ ഘോഷ് പുറത്ത്; പകരക്കാരനായി കർണാടക ഓൾറൗണ്ടർ സിഎസ്കെയിൽ; പവർ ഹിറ്റർ നൊറോണയെ റാഞ്ചി ചെന്നൈ

240 വേണോ അതോ 170 വേണോ എന്ന് പിച്ച് തീരുമാനിക്കും, ഞങ്ങൾ അത് നടപ്പിലാക്കും, ഗില്ലിന്റെ മാസ്സ് മറുപടി

240 വേണോ അതോ 170 വേണോ എന്ന് പിച്ച് തീരുമാനിക്കും, ഞങ്ങൾ അത് നടപ്പിലാക്കും, ഗില്ലിന്റെ മാസ്സ് മറുപടി

Latest News

മധ്യേഷ്യയിൽ പുകയൊഴിയുന്നില്ല; ചർച്ചകൾ പരാജയം, ഇറാന്റെ സമാധാന പാക്കേജ് തള്ളി ട്രംപ്; ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പ്

ഭീകരതയുടെ നെടുംതൂൺ തകർത്ത് യുഎസ്; ഇസ്ലാമിക് സ്റ്റേറ്റ് രണ്ടാം തലവൻ അബു ബിലാൽ അൽ മിനുകിയെ വധിച്ചു, ട്രംപിന്റെ വമ്പൻ പ്രഖ്യാപനം 

ഭോജ്ശാലയും അയോധ്യ മോഡലിൽ? അന്ന് സുപ്രീം കോടതി പറഞ്ഞ 10 കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി വിധി; ചർച്ചയായി ‘പ്രെപോണ്ടറൻസ് ഓഫ് പ്രൊബബിലിറ്റി’

ഭോജ്ശാലയും അയോധ്യ മോഡലിൽ? അന്ന് സുപ്രീം കോടതി പറഞ്ഞ 10 കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി വിധി; ചർച്ചയായി ‘പ്രെപോണ്ടറൻസ് ഓഫ് പ്രൊബബിലിറ്റി’

കോട്ടയ്ക്കുള്ളിൽ പടയൊരുക്കം; പിണറായിയുടെ ശൈലിക്കെതിരെ കണ്ണൂരിൽ കലാപം, ശൈലി മാറ്റിയില്ലെങ്കിൽ അണികൾ തിരുത്തിക്കും

കോട്ടയ്ക്കുള്ളിൽ പടയൊരുക്കം; പിണറായിയുടെ ശൈലിക്കെതിരെ കണ്ണൂരിൽ കലാപം, ശൈലി മാറ്റിയില്ലെങ്കിൽ അണികൾ തിരുത്തിക്കും

അവൻ വെറുമൊരു കളിക്കാരനല്ല, ഭാവി നായകൻ; സഞ്ജുവിനെ വാഴ്ത്തി രവി ശാസ്ത്രി; ഇന്ത്യൻ ടി 20 ടീമിൽ പുതിയ വിപ്ലവം

അവൻ വെറുമൊരു കളിക്കാരനല്ല, ഭാവി നായകൻ; സഞ്ജുവിനെ വാഴ്ത്തി രവി ശാസ്ത്രി; ഇന്ത്യൻ ടി 20 ടീമിൽ പുതിയ വിപ്ലവം

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

സത്യത്തിന്റെ കണിക പോലുമില്ല, വിദേശയാത്രയ്ക്ക് പോകുന്നവർക്ക് എട്ടിന്റെ പണി? സത്യാവസ്ഥ വെളിപ്പെടുത്തി പ്രധാനമന്ത്രി

ഋതുരാജിന് തന്ത്രം പിഴച്ചു, ലഖ്‌നൗവിൽ ചെന്നൈ കരിഞ്ഞു; ക്യാപ്റ്റനെ സോഷ്യൽ മീഡിയയിൽ കീറിമുറിച്ച് ബദരീനാഥ്

ഋതുരാജിന് തന്ത്രം പിഴച്ചു, ലഖ്‌നൗവിൽ ചെന്നൈ കരിഞ്ഞു; ക്യാപ്റ്റനെ സോഷ്യൽ മീഡിയയിൽ കീറിമുറിച്ച് ബദരീനാഥ്

ഇന്ത്യയെ കാക്കാൻ മോദിയുടെ വമ്പൻ നീക്കം! യുഎഇയിൽ നിന്നും 3 കോടി ബാരൽ അസംസ്കൃത എണ്ണരാജ്യത്തേക്ക്

ഇന്ത്യയെ കാക്കാൻ മോദിയുടെ വമ്പൻ നീക്കം! യുഎഇയിൽ നിന്നും 3 കോടി ബാരൽ അസംസ്കൃത എണ്ണരാജ്യത്തേക്ക്

അഞ്ചാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക്; റൺറേറ്റ് ചതിക്കുമോ? ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ തൂക്കുപാലത്തിൽ, ഇനി അത് സംഭവിക്കണം

അഞ്ചാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക്; റൺറേറ്റ് ചതിക്കുമോ? ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ തൂക്കുപാലത്തിൽ, ഇനി അത് സംഭവിക്കണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies