തിരുവനന്തപുരം: വീടുകയറി ആക്രമിച്ചു എന്ന പരാതിയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ബന്ധുവിന്റെ പരാതി പരിഹരിക്കാന്‍ മധ്യസ്ഥനായി എത്തിയതായിരുന്നു കൊടിക്കുന്നില്‍ സുരേഷ്.
എതിര്‍കക്ഷിയുടെ കല്ലേറില്‍ അദ്ദേഹത്തിന്റഎ താടിയ്ക്ക് പരുക്കേറ്റിരുന്നു. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് മ്യൂസിയത്തിന് സമീപത്ത് വെച്ച് എം.പിക്ക് കല്ല്‌കൊണ്ട് ഇടിയേറ്റത്. എംപിയുടെ പരാതിയില്‍ അശോകന്‍, ഗീത എന്നിവരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.
Discussion about this post