ന്യൂഡൽഹി: ഇന്ത്യയും ഒമാനും തമ്മിലുള്ള നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ അതിവേഗം നീങ്ങുകയാണെന്നും കരാർ അടുത്ത മാസം ഒപ്പുവെച്ചേക്കുമെന്നും വ്യക്തമാക്കി മുതിർന്ന ഉദ്യോഗസ്ഥർ .
ഈ മാസം ആദ്യം മസ്‌കറ്റിൽ വെച്ച് സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ) എന്ന് ഔദ്യോഗികമായി വിളിക്കപ്പെടുന്ന കരാറിനായുള്ള രണ്ടാം റൗണ്ട് ചർച്ചകൾ ഇരു രാജ്യങ്ങളുടെയും വിജയകരമായി പൂർത്തിയാക്കിയിരുന്നു.
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ സാമ്പത്തിക നേട്ടത്തേക്കാളുപരി ഗൾഫ് മേഖലയിൽ തന്ത്രപരമായ സാനിധ്യം വർദ്ധിപ്പിക്കുക എന്നതിലാണ് ഇന്ത്യ കൂടുതൽ ഊന്നൽ കൊടുക്കുന്നത്. ഒമാനുമായുള്ള ഈ പങ്കാളിത്തം ഇന്ത്യയുടെ ഭൗമരാഷ്ട്രീയ സാന്നിധ്യം ഗൾഫ് മേഖലയിൽ വർദ്ധിപ്പിക്കുന്നതിനോടൊപ്പം മറ്റ് മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളുമായുള്ള ആഴത്തിലുള്ള ബന്ധം വളർത്തുന്നതിനും ഉത്തേജകമായി പ്രവർത്തിക്കും
രണ്ടോ അതിലധികമോ രാജ്യങ്ങൾ തമ്മിലുള്ള ഇറക്കുമതിക്കും കയറ്റുമതിക്കുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്നതിന് ഒരു കരാറാണ് സ്വതന്ത്ര വ്യാപാര കരാർ. ഒരു സ്വതന്ത്ര വ്യാപാര നയത്തിന് കീഴിൽ, ഗവൺമെന്റ് താരിഫുകൾ, ക്വാട്ടകൾ, സബ്‌സിഡികൾ, അല്ലെങ്കിൽ അവയുടെ വിനിമയം തടയുന്നതിനുള്ള വിലക്കുകൾ എന്നിവയില്ലാതെ ഇരു രാജ്യങ്ങൾ തമ്മിൽ ചരക്കുകളും സേവനങ്ങളും വാങ്ങാനും വിൽക്കാനും കഴിയും.
ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി കേന്ദ്രമാണ് ഒമാൻ. ജി സി സി അംഗങ്ങളിൽ യുഎഇയുമായി ഇന്ത്യയ്ക്ക് സമാനമായ ഒരു കരാറുണ്ട്. 2022 മെയ് മാസത്തിലാണ് ഇത് പ്രാബല്യത്തിൽ വന്നത്
ഒമാന്റെ ഇറക്കുമതി തീരുവ 0 മുതൽ 100 ശതമാനം വരെയാണ്, കൂടാതെ മറ്റ് പല പ്രേത്യേക തീരുവകൾ നിലവിലുണ്ട്. പ്രത്യേക മാംസം, വൈൻ, പുകയില ഉൽപന്നങ്ങൾ എന്നിവയ്ക്ക് 100 ശതമാനം തീരുവ ബാധകമാണ്.സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നാൽ ഇന്ത്യൻ ഉത്പന്നങ്ങൾ ഈ നികുതിയിൽ നിന്നും രക്ഷപ്പെടുകയും കയറ്റുമതി വർദ്ധിക്കുകയും ചെയ്യും.
Discussion about this post