എറണാകുളം : കൊച്ചിയിൽ പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ പിതാവ് സനു മോഹൻ കുറ്റക്കാരനെന്ന് തെളിഞ്ഞതായി കോടതി. ശിക്ഷാവിധി ഉച്ചയ്ക്കുശേഷം പ്രഖ്യാപിക്കും. പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ കുറ്റവും തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
2021 മാര്‍ച്ച് 21നാണ് പത്തുവയസുപ്രായമുളള വൈഗയെ കൊക്കോ കോളയിൽ മദ്യം കലർത്തി നൽകിയ ശേഷം ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കി പുഴയിലെറിഞ്ഞു കൊന്നത്. കുട്ടിയുടെ പിതാവാണ് ഈ ക്രൂരമായ കൊലപാതകം നടത്തിയത്.
ഒരു വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് വൈഗ കൊലക്കേസിൽ കോടതി വിധി പ്രസ്താവിക്കുന്നത്.
കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് വൈഗ കൊലക്കേസിൽ പിതാവ് കുറ്റക്കാരൻ ആണെന്ന് വിധിച്ചത്.
Discussion about this post