തൃശൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിന് സൗകര്യം തേടിയതിന് വനിതാ നേതാവിനെ അധിക്ഷേപിച്ച് എൻസിപി നേതാവ്. മണ്ഡലം പ്രസിഡൻറ് പോലുള്ള അണ്ടനും അടകോടനും തന്നെ വിളിക്കരുതെന്ന് എൻ.സി.പി ജനറൽ സെക്രട്ടറി വി.ജി.രവീന്ദ്രൻ. നേരിട്ട് വിളിക്കാൻ അവൾ എങ്ങനെ ധൈര്യപ്പെട്ടു. ജില്ലാ സംസ്ഥാന നേതാക്കൾ മാത്രം വിളിച്ചാൽ മതിയെന്നും വി.ജി.രവീന്ദ്രൻ ആക്രോശിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം കൂടിയണ് വി.ജി.രവീന്ദ്രൻ.
എന്നെ വിളിക്കാനുള്ള ധൈര്യം അവൾക്ക് എങ്ങനെ കിട്ടി. എന്റെ നമ്പർ എവിടെന്ന് കിട്ടി. ജില്ലാ-സംസ്ഥാന നേതാക്കൾ മാത്രമേ എന്നെ വിളിക്കാറുള്ളു. കണ്ട അണ്ടനും അടകോടനും വിളിക്കുമ്പോൾ കയറ്റിവിടാൻ ഇരിക്കുകയല്ല ഞാൻ. ഇത്തവണത്തെ ലിസ്റ്റ് കൊടുത്തു. ഇനി അടുത്തമാസം കൊടുക്കാമെന്നാണ് രവീന്ദ്രൻ പറയുന്നത്. ഇതിന്റെ ഓഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്.












