വിക്ടോറിയ: ഓക്ക് മരവുമായി പ്രണയത്തിലാണെന്ന അവകാശവാദവുമായി യുവതി. ബ്രീട്ടീഷ് കൊളംബിയയിലെ വാൻകൂവർ ദ്വീപ് സ്വദേശിനിയായ സോഞ്ജ സെംയോനോവ എന്ന യുവതിയാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. താൻ ഒരു എക്കോസെക്ഷ്വൽ ആണെന്നാണ് യുവതിയുടെ പ്രഖ്യാപനം. ഹോമോസെക്ഷ്വൽ,ബൈസെക്ഷ്വൽ,ഹെറ്ററോസെക്ഷ്വൽ എന്നീ ലൈംഗികതാത്പര്യങ്ങൾ പോലെയുള്ള ഒരു തരത്തിലുള്ള തൈംഗികതാത്പര്യമാണ് എക്കോസെക്ഷ്വൽ.പ്രകൃതിയോട് ലൈംഗികമായ അടുപ്പം തോന്നുന്നവരെയാണ് എക്കോസെക്ഷ്വൽ എന്ന് വിളിക്കുന്നത്.
സെൽഫ് ഇന്റിമസി കോച്ചാണ് സോഞ്ജ. താൻ ഒരു പങ്കാളിയിൽ നിന്ന് ആഗ്രഹിക്കുന്ന എല്ലാ വൈകാരികതയും ഓക്ക് മരത്തിൽ നിന്ന് തനിക്കു അനുഭവിക്കാൻ കഴിയുന്നുണ്ടെന്നും യുവതി വെളിപ്പെടുത്തി.
2020 ശീതകാലത്താണ് കാനഡയിലെ വാൻകൂവർ ദ്വീപിലേയ്ക്ക് സോഞ്ജ താമസം മാറ്റുന്നത്. തുടർന്ന് കൊവിഡ് ലോക്ക്ഡൗൺ വരികയും ഒറ്റപ്പെടൽ അനുഭവിക്കുകയും ചെയ്തു. ആ സമയത്ത് ആഴ്ചയിൽ അഞ്ചു ദിവസത്തോളം വീടിനടുത്തുള്ള ഓക്ക് മരത്തിനു ചുറ്റുമായി നടക്കുമായിരുന്നെന്നും യുവതി പറയുന്നു.തുടർന്നാണ് മരവുമായി ഒരു അടുപ്പം അനുഭവപ്പെടാൻ ആരംഭിച്ചതെന്നും ലൈംഗിക വികാരങ്ങൾ തോന്നി തുടങ്ങിയതെന്നും യുവതി വെളിപ്പെടുത്തി. എന്നാൽ എക്കോസെക്ഷ്വൽ എന്നാൽ പ്രകൃതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുക എന്നതാണെന്നുള്ളത് തെറ്റായ ധാരണയാണെന്നും യുവതി പറയുന്നു. ഋതുക്കൾ മാറുന്നത് വീക്ഷിക്കുന്നതുപോലും പ്രത്യേക അനുഭവമാണ് നൽകുന്നതെന്നും സോഞ്ജ വെളിപ്പെടുത്തി.
Discussion about this post