ലക്‌നൗ: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസ്. ഹിന്ദു സംഘടനാ നേതാവിന്റെ സഹോദരനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി. മുഹമ്മദ് സുബൈറിന്റെ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് ഉടൻ കടക്കുമെന്നാണ് സൂചന.
ഗോരക്ഷ ബജ്രംഗ് ഫോഴ്‌സ് മേധാവി ബിട്ടു ബജ്റംഗി സഹോദരനെതിരെയാണ് മുഹമ്മദ് സുബൈർ വ്യാജ വാർത്ത പ്രചരിപ്പിച്ചത്. ഫരീദാബാദിലെ കടയിൽവച്ച് ബിട്ടു ബജ്റംഗിയുടെ സഹോദരൻ മഹേഷ് പഞ്ചാലിന് നേരെ ആക്രമണം നടന്നിരുന്നു. കടയിൽ എത്തിയ പശുക്കടത്ത് സംഘം മഹേഷിന്റെ ശരീരത്തിൽ ടിന്നർ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന് 60 ശതമാനം പൊള്ളലേറ്റിരുന്നു. ഈ ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു തെറ്റായ വിവരങ്ങൾ മാദ്ധ്യമം വാർത്തയായി നൽകിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ബിട്ടു പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതികളെ രക്ഷിക്കാൻ ശ്രമിക്കാനാണ് മാദ്ധ്യമ പ്രവർത്തകൻ എന്ന് ചൂണ്ടിക്കാട്ടിയാണ് ബിട്ടു പോലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ പോലീസ് മാദ്ധ്യമ വാർത്തകൾ പരിശോധിക്കുകയായിരുന്നു. വാർത്തകളിൽ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം കണ്ടെത്തിയതോടെ പോലീസ് കേസ് എടുക്കുകയായിരുന്നു.
Discussion about this post