പാലക്കാട്: പട്ടാമ്പിയിൽ കുളത്തിൽ വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. കൊപ്പം വണ്ടുംതറ സ്വദേശി കിഴക്കേതിൽ ഉമ്മറിന്റെയും മുബീനയുടെയും മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം.
വീടിന് നൂറ് മീറ്റർ അകലെയുള്ള കുളത്തിലാണ് കുട്ടി മുങ്ങിമരിച്ചത്. മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കണ്ടില്ല. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്നും കുട്ടിയെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Discussion about this post