Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഗില്ലിനെ ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, അവനെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയത് ബിസിസിഐ കാണിച്ച മണ്ടത്തരം: മുഹമ്മദ് അസ്ഹറുദ്ദീൻ

by Brave India Desk
Jun 18, 2026, 02:07 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ നയിക്കുന്ന ശുഭ്മാൻ ഗില്ലിനെ ട്വന്റി-20 ടീമിൽ നിന്ന് ഒഴിവാക്കിയതിനെയും, ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന സർഫറാസ് ഖാൻ, ആഖിബ് നബി എന്നിവരെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാതിരുന്നതിനെയും അദ്ദേഹം ശക്തമായി ചോദ്യം ചെയ്തു.

ഈ വർഷം നടന്ന ടി20 ലോകകപ്പിന് തൊട്ടുമുമ്പാണ് വൈസ് ക്യാപ്റ്റനായിരുന്ന ഗില്ലിനെ ട്വന്റി-20 ടീമിൽ നിന്ന് സെലക്ടർമാർ പുറത്താക്കിയത്. അസ്ഹറുദ്ദീൻ ഉന്നയിച്ച പ്രധാന വിമർശനങ്ങൾ ഇങ്ങനെയാണ്: “ഗിൽ ക്യാപ്റ്റൻസി ചുമതല വളരെ ഭംഗിയായി നിർവ്വഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിഗത പ്രകടനവും ഒരുപാട് മെച്ചപ്പെട്ടു. എല്ലാ ഫോർമാറ്റുകൾക്കും അനുയോജ്യനായ ഒരു മികച്ച കളിക്കാരനെ എന്തിനാണ് ടി20യിൽ നിന്ന് ഒഴിവാക്കിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല,” അസ്ഹറുദ്ദീൻ പറഞ്ഞു.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

അതേസമയം, ടി20യിൽ സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യരെ പുതിയ ക്യാപ്റ്റനാക്കിയ സെലക്ടർമാരുടെ തീരുമാനത്തെ അദ്ദേഹം പിന്തുണച്ചു. ശ്രേയസിന് മികച്ച ക്രിക്കറ്റിങ് ബുദ്ധിയുണ്ടെന്നും വരുംദിവസങ്ങളിൽ അദ്ദേഹം മികച്ചൊരു നായകനായി മാറുമെന്നും അസ്ഹർ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയെ റെക്കോർഡ് നേട്ടത്തോടെ മൂന്നാമത് ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചിട്ടും സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻസിയിൽ നിന്നും ടീമിൽ നിന്നും മാറ്റിയ സെലക്ടർമാരുടെ തീരുമാനത്തോട് അസ്ഹറുദ്ദീൻ യോജിച്ചു. ക്രിക്കറ്റിൽ മുൻകാല പ്രകടനങ്ങൾ മാത്രം നോക്കി ഇരിക്കാനാകില്ലെന്നും, ഒരുപാട് യുവതാരങ്ങൾ അവസരം കാത്തുനിൽക്കുന്നതിനാൽ നിരന്തരം മികച്ച പ്രകടനം പുറത്തെടുക്കുന്നവർക്ക് മാത്രമേ ടീമിൽ സ്ഥാനമുണ്ടാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ആഭ്യന്തര ക്രിക്കറ്റിൽ വൻ പ്രകടനം നടത്തുന്ന സർഫറാസ് ഖാൻ, ആഖിബ് നബി എന്നിവരെ ടെസ്റ്റ് ടീമിൽ എടുക്കാത്തതിൽ അസ്ഹർ കടുത്ത നിരാശ രേഖപ്പെടുത്തി. “ആഖിബ് നബി മികച്ചൊരു റെഡ് ബോൾ ബൗളറാണ്. സ്വിങ് ബൗളിംഗിൽ മികച്ച കഴിവുള്ള അവനെയോർത്ത് സങ്കടമുണ്ട്. രഞ്ജി ട്രോഫിയിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി (2024-25 ൽ 44 വിക്കറ്റ്, 2025-26 ൽ 60 വിക്കറ്റ്) വിക്കറ്റുകൾ വാരിക്കൂട്ടിയിട്ടും അവന് ടെസ്റ്റ് ടീമിൽ ഇടമില്ല. പ്രായം കഴിഞ്ഞ ശേഷമാണോ ഇവർക്ക് അവസരം നൽകുന്നത്?”

എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം എന്ന് പറയുമെങ്കിലും, അവിടെ മികച്ച പ്രകടനം നടത്തുന്നവരുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടുന്നില്ലെങ്കിൽ പിന്നെ അത് കളിച്ചിട്ട് എന്താണ് കാര്യമെന്നും അദ്ദേഹം ചോദ്യമുയർത്തി. നബി ഒരു ടി20 ബൗളർ അല്ലെന്നും, അവൻ ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യനാണെന്ന് സെലക്ടർമാർ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഹിത് ശർമ്മ, വിരാട് കോലി എന്നിവരുടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തികച്ചും അവരുടെ വ്യക്തിപരമായ തീരുമാനമായിരിക്കണം. തങ്ങളുടെ ശരീരത്തിന് എപ്പോഴാണ് വിശ്രമം വേണ്ടതെന്നും മാനസിക കരുത്ത് എങ്ങനെയാണെന്നും ഒരു കളിക്കാരന് കൃത്യമായി അറിയാം. രാജ്യത്തിന് വലിയ സംഭാവനകൾ നൽകിയ രണ്ട് താരങ്ങളെയും അർഹിക്കുന്ന ബഹുമാനത്തോടെ കാണണമെന്നും അസ്ഹറുദ്ദീൻ വ്യക്തമാക്കി.

Tags: bcciindian cricketShubhman Gill
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

ഗ്ലോബൽ സൗത്തിന്റെ അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി; രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഡൽഹി ബ്രിക്സ് ഉച്ചകോടി

ഡിസംബറിൽ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം; ജി20 ഉച്ചകോടിക്കിടെ സുപ്രധാന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കും സാധ്യത!

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

മാസപ്പടി കേസ് :എഫ്ഐആറിന് പകരം വിജിലൻസ്-ക്രൈംബ്രാഞ്ച് അന്വേഷണം!

മുഖ്യമന്ത്രിയുടെ മരുമകൻ എന്നത് ഒരു യാഥാർത്ഥ്യം,മരുമകൻ വിളി ഭയപ്പെടുത്താനുള്ള നീക്കം; മന്ത്രി മുഹമ്മദ് റിയാസ്

പിണറായിയും വീണയും മാത്രം പ്രതിരോധത്തിൽ; ഇ.ഡി റിപ്പോർട്ടിനിടെ ഇറക്കിയ സിപിഎം ലഘുലേഖയിൽ റിയാസിൻ്റെ പേര് ഒഴിവാക്കിയത് ചർച്ചയിലേക്ക്!

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies