എറണാകുളം: പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കക്കാട് നെടിയാനിക്കുഴി തറമറ്റത്തിൽ ബേബി (58), ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മക്കളായ ശ്വേത (18), അന്ന (21) എന്നിവർക്കും വെട്ടേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും നഴ്സിംഗ് വിദ്യാർത്ഥികളാണ്.
പുലർച്ചെയാണ് സംഭവം. മക്കൾ അയൽവാസികളെ ഫോണിൽ വിളിച്ചു വിവരം പറയുകയായിരുന്നു. വിവരമറിഞ്ഞ നാട്ടുകാർ വീട്ടിലെത്തി മക്കളെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, ആശുപത്രിയിലെത്തിയപ്പോഴേക്കും സ്മിത മരിച്ചിരുന്നു. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.
പെൺകുട്ടികൾ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Discussion about this post