ഇടുക്കി: പരാതിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പെരുവന്താനം പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. മൂന്ന് എസ്ഐമാര്‍ക്കെതിരെയാണ് നടപടി.
എസ്ഐ ബിജു പി ജോർജ് ഗ്രേഡ് എസ്ഐ മാരായ സാലി പി, ബഷീര്‍ പിഎച്ച് ഹനീഷ്, എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഐജി പുട്ട വിമാദിത്യയാണ് മൂന്ന് പേർക്കെതിരെയും നടപടിയെടുത്തത്.








