പത്താന്‍കോട്ട്: പത്താന്‍കോട്ടില്‍ ഏറ്റുമുട്ടലില്‍ ഇന്ന് രണ്ട് ഭീകരരെ കൂടി വധിച്ചു. ഇതോടെ വ്യോമസേന താവളത്തില്‍ കടന്ന ആറ് ഭീകരരേയും സൈന്യം വധിച്ചു. ഇന്നലെ നാല് ഭീകരരെ വധിച്ചിരുന്നു. ഇവരുടെ ചിത്രങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.
കൂടുതല്‍ ഭീകരര്‍ കൂടി ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് എന്‍എസ്ജി കമാന്‍ഡോകള്‍ നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഇയാളെ ജീവനോടെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു സൈന്യം. ഇത് നടന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. അവസാനത്തെ ഭീകരനെയും വധിച്ചുവെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇനിയും ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ തെരച്ചില്‍ തുടരുകയാണ്.
Discussion about this post