കോഴിക്കോട് : അയോദ്ധ്യയിൽ നിന്നും ഭഗവാൻ ശ്രീരാമന്റെ ചൈതന്യം പകർന്ന അക്ഷതം ഏറ്റുവാങ്ങി രാജ്യസഭ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അദ്ധ്യക്ഷയുമായ പി ടി ഉഷ. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ഓരോ ശ്രീരാമ ഭക്തരെയും ക്ഷണിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സമ്പർക്കത്തിന്റെ ഭാഗമായാണ് പി ടി ഉഷയ്ക്ക് അക്ഷതം കൈമാറി ക്ഷണിച്ചത്.
കൊയിലാണ്ടി ഖണ്ട് സഹ സംഘചാലക് നാരായണൻ പുത്തലത്ത് ആണ് പി ടി ഉഷയ്ക്ക് അക്ഷതവും ലഘുലേഖയും ക്ഷണ പത്രവും കൈമാറിയത്. പ്രാന്ത സഹ കാര്യവാഹ് കെ.പി.രാധാകൃഷ്ണൻ, കോഴിക്കോട് വിഭാഗ് കാര്യകാരി സദസ്യൻ കെ.എം രാധാകൃഷ്ണൻ മാസ്റ്റർ, നളിനാക്ഷൻ ചേലിയ എന്നിവരും ക്ഷണന ചടങ്ങിൽ പങ്കാളികളായി.








