എറണാകുളം : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുൻപായി രാഷ്ട്രീയ സ്വയംസേവക സംഘം നടത്തുന്ന സമ്പർക്ക യജ്ഞത്തിന്റെ ഭാഗമായി കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ക്ഷണപത്രിക സമർപ്പിച്ചു.
അയോദ്ധ്യയിലെ ഭഗവാൻ ശ്രീരാമന്റെ ചൈതന്യം പകർന്ന അക്ഷതം കെ എസ് ചിത്ര ഏറ്റുവാങ്ങി. ഒപ്പം രാമക്ഷേത്രത്തിന്റെ മാതൃകയും ലഘുലേഖയും സമർപ്പിച്ചു. അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായി ഭാരതമൊട്ടുക്ക് രാഷ്ട്രീയ സ്വയംസേവക സംഘം ഇത്തരത്തിൽ സമ്പർക്ക യജ്ഞം നടത്തുന്നുണ്ട്.








