ന്യൂഡൽഹി: മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ജനുവരി 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ. രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ ട്രാൻസ് ഹാർബർ ലിങ്ക് മുംബൈയിലെ ഷിവ്ദി, റായ്ഗഡ് ജില്ലയിലെ ഹവാ ഷേവാ എന്നിവ തമ്മിലുള്ള ദൂരം കുറയ്ക്കും.
‘ജനുവരി 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രാൻസ് ഹാർബർ ലിങ്ക് ഉദ്ഘാടനം ചെയ്യും. പാലം തുറക്കുന്നതോടെ മുംബൈയിൽ നിന്ന് നവി മുംബൈയിലേക്കുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കും. ഇത് ഇന്ധനം ലാഭിക്കാനും ഊർജം സംരക്ഷിക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും സമയം ലാഭിക്കാനും സഹായിക്കും. നവി മുംബൈയുടെ സാമ്പത്തിക ഉയർച്ചക്കും വികസനത്തിനും ഉത്തേജനം നൽകുമെന്നും വഴി വയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 16.5 കിലോമീറ്ററുകളോളം കടലിനു മുകളിൽ നീളമുള്ള പാലത്തിന് ഏകദേശം 22 മിറ്റർ നീളമാണ് ആകെയുള്ളത്.
2018ന് നിർമാണം ആരംഭിച്ച പാലം പതിനെട്ട് മാസങ്ങൾക്കുള്ളിൽ പൊതുജനങ്ങൾക്ക് തുറന്നു നൽകാനാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, കോവിഡ് 19 പടർന്നു പിടിച്ചതോടെ എട്ടു മാസത്തെ കാലതാമസം നേരിട്ടു. ഡിസംബർ 25നാണ് പാലം ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. എന്നാൽ, രണ്ടാഴ്ച്ച പിന്നിട്ട് ഇപ്പോൾ ജനുവരിയിൽ ഉദ്ഘാടനം നിർവഹിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.








