കൊച്ചി: കുറച്ചുവർഷങ്ങളായി പരീക്ഷണചിത്രങ്ങളിൽ നിരന്തരം അഭിനയിക്കാനിയ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് മമ്മൂട്ടി. വലിയ ഹിറ്റുകളാണ് ഇത്തരം സിനിമകളിലൂടെ ഏദ്ദേഹം സ്വന്തമാക്കുന്നത്.
കഴിഞ്ഞ വർഷത്തെ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായിരുന്നു കണ്ണൂർ സ്ക്വാഡ്. ജോർജ് മാർട്ടിൻ എന്ന പൊലീസ് ഉദ്യോ?ഗസ്ഥനായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റിക്കൊപ്പം തന്നെ ബോക്സ് ഓഫീസിലും തരംഗമായി. ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്.
പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലൂടെയാണ് കണ്ണൂർ സ്ക്വാഡ് പുത്തൻ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പ്ലാറ്റ് ഫോമിലൂടെ 2023ൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമ എന്ന ഖ്യാതിയാണ് മമ്മൂട്ടി ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. എട്ട് സിനിമകളെ പിന്നിലാക്കിയാണ് കണ്ണൂർ സ്ക്വാഡ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സീരീസുകളും ഇക്കൂട്ടത്തിലുണ്ട്
തെലുങ്ക് ചിത്രം സ്കന്ദയാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. മൂന്നാം സ്ഥാനത്ത് മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയാണ്. ?ഗുഡ് നൈറ്റ്, ആബി71 ഇന്ത്യാസ് ടോപ് സീക്രട്ട് മിഷൻ, ഗാർഡിയൻസ് ഓഫ് ദി?ഗ്യാലക്സി, പിച്ചൈക്കാരൻ 2, അവതാർ: ദ വേ ഓഫ് വാട്ടർ, രോമാഞ്ചം എന്നിവയാണ് ലിസ്റ്റിലുള്ള മറ്റ് സിനിമകളും സീരീസുകളും.
Discussion about this post