ന്യൂഡൽഹി: ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ “പ്രതിരോധ കയറ്റുമതി” കരാറിന്റെ ആദ്യ ഘട്ടം നടപ്പാക്കാനൊരുങ്ങി ഭാരതം. ഭാരതവും റഷ്യയും സംയോജിതമായി രൂപകൽപന ചെയ്ത ബ്രഹ്മോസ് മിസ്സൈലുകളുടെ ഫിലിപ്പൈൻസിലേക്കുള്ള ആദ്യ ഘട്ട കയറ്റുമതിക്കാണ് ഇന്ത്യ ഒരുങ്ങുന്നത്. തെക്കൻ ചൈനാ കടലിൽ ചൈനയുമായുള്ള നിരന്തര സംഘട്ടനത്തെ എതിർക്കാൻ ഇത് ഫിലിപ്പൈൻസിനു മുതൽക്കൂട്ടാകും എന്ന വസ്തുത കൂടെ ചേർത്ത് വായിക്കുമ്പോൾ ഒരു വെടിക്ക് രണ്ട് പക്ഷി എന്ന ഇരട്ട സന്തോഷത്തിലാണ് രാജ്യം.
375 മില്യൺ അമേരിക്കൻ ഡോളറിന്റെ ഈ ഡീൽ സ്വാതന്ത്രാനന്തര ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ കരാറാണ്. തെക്കൻ ചൈനാ കടലിൽ ചൈനയുമായി നിരന്തര സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ഫിലിപ്പൈൻസ് മറൈനുകൾക്കാണ് രാജ്യം ബ്രഹ്മോസ് മിസൈൽ നൽകുന്നത്.
300 കിലോമീറ്ററിലധികം ദൂരം പ്രഹരശേഷിയുള്ള ഒരിക്കൽ തൊടുത്തു കഴിഞ്ഞാൽ ശത്രുക്കൾക്ക് അതിന്റെ ദിശ തടസ്സപ്പെടുത്താൻ വളരെയധികം പ്രയാസമുള്ള മിസൈലാണ് ബ്രഹ്മോസ്.
മിസൈലുകളുടെയും ലോഞ്ചറുകളുടെയും മൂന്ന് ബാറ്ററികൾ വിൽക്കുന്നതിനുള്ള ബ്രഹ്മോസ് കരാർ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിലെ ഒരു വഴിത്തിരിവായാണ് കണക്കാക്കുന്നത് , കൂടാതെ ഇന്തോ-റഷ്യൻ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളും ഭാവിയിൽ ഫിലിപ്പീൻസ് നാവികസേനയ്ക്ക് വിൽക്കാനുള്ള സാധ്യത ഇതോടു കൂടി തുറന്നു കിട്ടിയിട്ടുണ്ട്. ഇതേ തുടർന്ന് രണ്ട് ഗൾഫ് രാജ്യങ്ങളും രണ്ട് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും ഇന്ത്യയുമായി ആയുധ വ്യാപാരം സംബന്ധിച്ച് ചർച്ച നടത്തുന്നുണ്ട്.
ബ്രഹ്മോസിന് പുറമെ തദ്ദേശീയമായി രൂപകല്പന ചെയ്ത ആകാശ് മിസൈലുകളും , തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ തുടങ്ങിയവയും വിപണനം ചെയ്യാൻ ഇന്ത്യക്ക് കഴിയും. ഇതോടു കൂടി മോദി ഭരണമേൽക്കുന്നത് വരെ, ആയുധ ഇറക്കുമതി രാജ്യക്കാർ ആയിരുന്ന ഭാരതം ലോകത്തിലെ തന്നെ വലിയ ആയുധ ഉത്പാദകർ ആയി മാറിയിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യൂറോപ്പ്യൻ രാജ്യമായ അർമേനിയ ഭാരതത്തിൽ നിന്നും ആകാശ് മിസൈലുകൾ വാങ്ങാനുളള കരാറൊപ്പിട്ടത്.
ശാന്തമായി ഒഴുകുന്നതിനിടയ്ക്ക് രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലുവിളിച്ചെത്തുന്ന ഭീകരതയോട് ഒത്തുതീർപ്പില്ലെന്ന് ഇന്ത്യ പലവുരു വ്യക്തമാക്കിയതാണ്. രാജ്യവിരുദ്ധ ശക്തികളെ വേരോടെ പിഴുതെറിയുമെന്ന ഇന്ത്യയുടെ കാഴ്ചപാട് ഉറച്ചതാണെന്ന് തെളിയിക്കുന്നതായിരുന്നു പോയവർഷം. രാജ്യവിരുദ്ധ ശക്തികളോട് പോരാടായി ഇന്ത്യയുടെ വജ്രായുധമായി പ്രവർത്തിച്ചതാവട്ടെ ദേശീയ അന്വേഷ ഏജൻസികളും.








