ന്യൂഡൽഹി: ഹിൻഡർബെർഗ് റിപ്പോർട്ട് പോലുള്ള മാദ്ധ്യമ വാർത്തകളെ അടിസ്ഥാനമാക്കി റെഗുലേറ്ററി ഭരണ സംവിധാനത്തിന്റെ പരിധിയിലേക്ക് കടക്കാനാകില്ലെന്ന് പറഞ്ഞു കൊണ്ട് അദാനിക്കെതിരായുള്ള ഹർജ്ജി തള്ളി സുപ്രീം കോടതി.
നിലവിലെ സാഹചര്യത്തിൽ റെഗുലേറ്ററി ഭരണകൂടത്തിന്റെ ഡൊമെയ്‌നിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്നും ഹിൻഡൻബർഗിന്റെ റിപ്പോർട്ടോ അതുപോലുള്ള മറ്റെന്തെങ്കിലുമോ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ അടിസ്ഥാനമാകാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി
തങ്ങളുടെ അന്വേഷണ പ്രകാരം സെബി മുന്നോട്ട് പോകുമെന്നും, വേണ്ട നടപടികൾ കൈകൊള്ളുന്നതിൽ സെബി ക്ക് വീഴ്ച പറ്റിയെന്നു കാണിക്കുന്ന ഒരു തെളിവുകളും നിലവിൽ കോടതിക്ക് മുമ്പാകെ വന്നിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അഥവാ സെബി, ഇന്ത്യാ ഗവൺമെന്റിന് കീഴെ ധനകാര്യ മന്ത്രാലയത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് ഡൊമെയ്‌നിന് കീഴിൽ ഇന്ത്യയിലെ സെക്യൂരിറ്റികൾക്കും ഓഹരി മാർക്കറ്റുകളെയും നിയന്ത്രിക്കാനുള്ള ഒരു ഭരണഘടനാ സ്ഥാപനമാണ്
ഞങ്ങൾക്ക് സെബിയെ വിശ്വാസമില്ല, ഞങ്ങൾ സ്വന്തം എസ്ഐടി രൂപീകരിക്കും’ എന്ന് ശരിയായ വിവരങ്ങളൊന്നുമില്ലാതെ രാജ്യത്തെ പരമോന്നത കോടതി പറയുന്നത് ശരിയാണോ? ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹർജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനോട് ഏറ്റവും ഒടുവിൽ നവംബറിൽ വാദം കേൾക്കലിൽ ചോദിച്ചിരുന്നു
.
Leave a Comment