മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബായ റയല്‍ മഡ്രിഡിന് ശക്തി പകരാന്‍ ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസം സിനദിന്‍ സിദാന് എത്തുന്നു. നിലവിലെ കോച്ച് റഫേല്‍ ബെനിറ്റസിനെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയാണ് ടീമിന്റെ പുതിയ പരിശീലകനായി സിദാനെ നിയമിച്ചത്.
തന്റെ ഹൃദയം റയിലിനായി സമര്‍പ്പിക്കുന്നുവെന്നും ക്ലബ്ബിന്റെ മികച്ച പ്രകടനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും പരിശീലകസ്ഥാനം ഏറ്റെടുത്ത സിദാന് പറഞ്ഞു. നിലവില്‍ റയലിന്റെ ബി ടീം കോച്ചാണ് സിദാന്. 2001ല്‍ യുവന്റസ് വിട്ടെത്തിയ സിദാന് അഞ്ച് സീസണുകളില്‍ റയലിനായി ബൂട്ടണിഞ്ഞു. 1998 ലോകകപ്പിലും 2000ലെ യൂറോ കപ്പിലും ഫ്രാന്‍സിനെ ചാംപ്യന്മാരാക്കിയത് സിദാന്റെ അവിസ്മരണീയ പ്രകടനമായിരുന്നു.
കഴിഞ്ഞ ദിവസം വലന്സിയയ്ക്കെതിരായി നടന്ന ലീഗ് മല്‍സരത്തില്‍ സമനില വഴങ്ങിയതിന് പിന്നാലെയാണ് ബെനിറ്റസിനെ പുറത്താക്കിയത്. ക്ലബിന്റെ അടിയന്തര ബോര്‍ഡ് യോഗം ചേര്‍ന്നായിരുന്നു നടപടി സ്വീകരിച്ചത്.
മൂന്നുവര്‍ഷത്തെ കരാറില്‍ റയലിലെത്തിയ ബെനിറ്റസിനെ ഏഴുമാസം പിന്നിട്ടപ്പോഴാണ് ക്ലബ്ബ് പുറത്താക്കുന്നത്. കളിക്കാരും ക്ലബ്ബ് അധികൃതരുമായി ബെനിറ്റസിന് സ്വരച്ചേര്ച്ചയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ നവംബറിലെ എല്‍ ക്ലാസിക്കോയില്‍ ബാര്‍സിലോനയ്ക്കെതിരെ എതിരില്ലാത്ത നാലുഗോളിന്റെ തോല്‍വി ബെനിറ്റസിനെതിരായ നീക്കത്തിന് ആക്കംകൂട്ടി.
Discussion about this post