കോട്ടയം : ഗോവയിൽ ന്യൂ ഇയർ ആഘോഷിക്കാൻ പോയ 19കാരനെ കാണാതായതായി പരാതി. വൈക്കത്തു നിന്നും ന്യൂ ഇയർ ആഘോഷത്തിനായി ഗോവയിലേക്ക് പോയ യുവാവിനെയാണ് ഗോവയിൽ വച്ച് കാണാതായത്.
കുലശേഖരമംഗലം സ്വദേശിയായ സഞ്ജയ് എന്ന യുവാവിനെയാണ് കാണാതായത്.
ഡിസംബർ 29ന് കൂട്ടുകാരോടൊപ്പം ആണ് സഞ്ജയ് ഗോവയിലേക്ക് യാത്രതിരിച്ചത്. 30ന് ഗോവയിൽ എത്തിയ ഇവർ നേരത്തെ ബുക്ക് ചെയ്ത പ്രകാരം വാ കത്തൂർ ബീച്ചിലായിരുന്നു ന്യൂ ഇയർ ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നത്. ആഘോഷങ്ങൾക്കിടയിൽ ബീച്ചിൽ വെച്ച് സഞ്ജയ് കൂട്ടം തെറ്റിപ്പോയെന്നും പിന്നീട് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ആണ് സുഹൃത്തുക്കൾ അറിയിക്കുന്നത്.
സുഹൃത്തുക്കൾ ഉടൻ തന്നെ ഗോവ പോലീസിൽ വിവരം അറിയിച്ചെങ്കിലും മൂന്ന് ദിവസത്തിനു ശേഷവും സഞ്ജയിനെ കണ്ടെത്താനായിട്ടില്ല. ഗോവ പൊലീസും സഞ്ജയിന്റെ ബന്ധുക്കളുടെ പരാതി പ്രകാരം തലയോലപ്പറമ്പ് പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. തലയോലപ്പറമ്പ് പോലീസും സഞ്ജയുടെ ബന്ധുക്കളും ഇപ്പോൾ ഗോവയിൽ എത്തി യുവാവിനായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Discussion about this post