Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

161 അ‌ടി ഉയരം; 5 മണ്ഡപങ്ങൾ; അ‌റിയാം ശ്രീരാമ മന്ദിരത്തിന്റെ പ്രധാന സവിശേഷതകൾ

by Brave India Desk
Jan 4, 2024, 01:00 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

അ‌യോദ്ധ്യ: പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അ‌യോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രധാന സവിശേഷതകൾ പങ്കുവച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. ജനുവരി 22നാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുക.

പരമ്പരാഗത നാഗരിക ശെെലിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം. കിഴക്ക് പടിഞ്ഞാറ് ദിശയിലായി 380 അ‌ടി നീളത്തിലും, 250 അ‌ടി വീതിയിലും, 161 അ‌ടി ഉയരത്തിലും ആണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിൽ നിന്ന് ഉത്ഭവിച്ച ക്ഷേത്ര വാസ്തുവിദ്യയുടെ ഒരു ശൈലിയാണ് നാഗര വാസ്തുവിദ്യ. ഈ ക്ഷേത്രങ്ങൾക്ക് മുകളിൽ കലശത്തോട് കൂടിയ ശിഖരസ് എന്നറിയപ്പെടുന്ന ഉയരമുള്ള പിരമിഡൽ ഗോപുരങ്ങളുണ്ടാകും. ക്ഷേത്രങ്ങളുടെ തൂണുകൾ സങ്കീർണ്ണമായ കൊത്തുപണികളാൽ അ‌ലങ്കരിച്ചിരിക്കും. ചുമരുകളും വിവിധ ശിൽപ്പങ്ങൾ കൊണ്ട് സമ്പന്നമായിരിക്കും.

Stories you may like

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

രാമക്ഷേത്രത്തിന് 20 അ‌ടി വീതം ഉയരമുള്ള മൂന്ന് നിലകളാണുള്ളത്. ഇവയ്ക്ക് ആകെ 392 തൂണുകളും 44 വാതിലുകളും ഉണ്ട്. ശ്രീരാമ ദേവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകോവിലാണ് ഗർഭഗൃഹം. ഇവിടെ ഭഗവാൻ ശ്രീരാമന്റെ ബാല്യരൂപത്തിലുള്ള (രാം ലല്ല) രൂപമാണ് പ്രതിഷ്ഠിക്കുക. ആദ്യ നിലയിൽ ശ്രീരാമ ദർബാറും ഉണ്ടായിരിക്കും. ക്ഷേത്രത്തിൽ നൃത്ത മണ്ഡപം, രംഗ മണ്ഡപം, സഭാ മണ്ഡപം, പ്രാർത്ഥനാ മണ്ഡപം, കീർത്തന മണ്ഡപം എന്നിങ്ങനെ അ‌ഞ്ച് മണ്ഡപങ്ങളാണ് ഉണ്ടായിരിക്കുക.

ദേവന്മാരുടെയും ദേവതമാരുടെയും രൂപങ്ങൾ തൂണുകളിലും വാതിലുകളിലും കൊത്തിവച്ചിട്ടുണ്ട്. കിഴക്ക് ദിശയിൽ നിന്നാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. 32 പടികളും ദിവ്യാംഗർക്കും വയോധികർക്കുമായി ലിഫ്റ്റ് സൗകര്യങ്ങളും ക്ഷേത്രത്തിൽ സജീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ചുറ്റുമതിലിന് 732 മീറ്റർ നീളവും 14 അ‌ടി വീതിയുമുണ്ടാകും.

ക്ഷേത്രത്തി​ന്റെ മതിൽക്കെട്ടിനുള്ളിൽ നാല് കോണുകളിലായി നാല് മണ്ഡപങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ സൂര്യ ദേവൻ, ഭഗവതി, ഗണപതി, ശിവൻ എന്നിവരുടെ പ്രതിഷ്ഠകളാകും നടക്കുക. വടക്കേ ഭുജത്തിൽ അന്നപൂർണയുടെ മന്ദിരവും തെക്കേ ഭുജത്തിൽ ഹനുമാന്റെ മന്ദിരവുമാണ് ഉണ്ടാകുക.

ക്ഷേത്രത്തിന് സമീപം പുരാതന കാലഘട്ടത്തിലെ ചരിത്രപരമായ കിണർ (സീത കൂപ്പ്) ഉണ്ട്. ക്ഷേത്ര സമുച്ചയത്തിൽ, മഹർഷി വാല്മീകി, മഹർഷി വസിഷ്ഠൻ, മഹർഷി വിശ്വാമിത്രൻ, മഹർഷി അഗസ്ത്യൻ, നിഷാദ് രാജ്, മാതാ ശബരി, ദേവി അഹല്യ എന്നിവർക്കായി സമർപ്പിക്കപ്പെട്ട മന്ദിരങ്ങൾ ഉണ്ട്.

ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് കുബേര തിലയിൽ ശിവന്റെ പഴയ ക്ഷേത്രം ജഡായുവിനൊപ്പം പുനഃസ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്ര നിർമാണത്തിന് എവിടെയും ഇരുമ്പ് ​പയോഗിച്ചിട്ടില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ക്ഷേത്രത്തെ ഈർപ്പ​ത്തിൽ നിന്നും സംരക്ഷിക്കാനായി ഗ്രാനേറ്റ് ഉപയോഗിച്ച് 21 അടി ഉയരമുള്ള സ്തംഭം നിർമ്മിച്ചിരിക്കുന്നു. 14 മീറ്റർ കട്ടിയുള്ള റോളർ-കോംപാക്ടഡ് കോൺക്രീറ്റിന്റെ (ആർ‌സി‌സി) പാളി ഉപയോഗിച്ചാണ് മന്ദിരത്തിന്റെ അടിത്തറ നിർമ്മിച്ചിരിക്കുന്നത്. ഇതിന് കൃത്രിമ പാറയുടെ രൂപം നൽകുന്നു.

തീർത്ഥാടകർക്ക് മെഡിക്കൽ സൗകര്യങ്ങളും ലോക്കർ സൗകര്യവും ലഭ്യമാക്കുന്ന 25,000 പേരെ ഉൾക്കൊള്ളുന്ന ഒരു തീർത്ഥാടക സൗകര്യ കേന്ദ്രം (പിഎഫ്‌സി) നിർമ്മിക്കുന്നു. ബാത്ത് റൂം സൗകര്യങ്ങൾ, വാഷ്‌ബേസിൻ, ഓപ്പൺ ടാപ്പുകൾ തുടങ്ങിയവയുള്ള പ്രത്യേക ബ്ലോക്കും സമുച്ചയത്തിലുണ്ടാകും. പൂർണമായും ഭാരതത്തിന്റെ പരമ്പരാഗതവും തദ്ദേശീയവുമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ശ്രീരാമ മന്ദിരം നിർമ്മിക്കുന്നത്.

Tags: Ayodhya Ram templeAyodhya Ram JanmabhoomiAyodhya Ram Mandir
Share4
Tweet
Send
Share

Latest stories from this section

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

റഷ്യൻ ഉപരോധത്തിൽ മലക്കം മറിഞ്ഞ് ട്രംപ് ; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവകൾ പിൻവലിച്ചു

Latest News

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies