പത്തനംതിട്ട: വെച്ചൂച്ചിറ ചാത്തന്‍തറയില്‍ പോലീസുകാർക്ക് നേരെ മദ്യപ സംഘത്തിന്റെ ആക്രമണം. മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലെ സിപിഒമാരായ ലാല്‍, ജോസണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മദ്യപ സംഘത്തെ പിടിക്കാനുള്ള ശ്രമത്തിനിടെ ആയിരുന്നു ആക്രമണം. സംഭവത്തിൽ പ്രതി കൊല്ലമുള പത്താഴപ്പാറ വീട്ടില്‍ മണിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നേരത്തെ പീഡന കേസിലും പ്രതിയായിരുന്നു. പോലീസുകാരിൽ ഒരാളുടെ യൂണിഫോമും പ്രതി വലിച്ചുകീറി.








