ന്യൂഡൽഹി: വെസ്റ്റ് ബംഗാളിലെ വടക്ക് പാർഗാനയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നേരെ നടന്ന ആക്രമണത്തിന്റെ വിശദ വിവരങ്ങൾ അടങ്ങുന്ന പ്രസ്താവന പുറത്ത് വിട്ട് ഇ ഡി.
1000 ത്തോളം വരുന്ന ആൾക്കാർ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ നടത്തിയ ആക്രമണം എന്നാണ് ഇ ഡി ഇതിനെ വിശേഷിപ്പിച്ചത്. അക്രമകാരികളായ ജനക്കൂട്ടം ലാത്തി, കല്ലുകൾ, ഇഷ്ടികകൾ തുടങ്ങിയ ആയുധങ്ങൾ കയ്യിലെടുത്തിട്ടുണ്ടായിരുന്നു ആക്രമണത്തെ തുടർന്ന് മൂന്ന് ഇ ഡി ഉദ്യോഗസ്ഥരെ ഗുരുതരമായ പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ജനക്കൂട്ടം കേടു വരുത്തിയ വാഹനങ്ങൾ പൊതുവഴിയിൽ ഉപേക്ഷിച്ച് കിട്ടിയ ഓട്ടോറിക്ഷകളിലും ടു വീലറുകളിലും ആണ് ഇ ഡി ഉദ്യോഗസ്ഥർ ആ സ്ഥലത്ത് നിന്നും രക്ഷപെട്ടത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതെ സമയം സംഭവത്തിനെതിരെ എഫ് ഐ ആർ ഇട്ട് കേസ് എടുക്കുമെന്ന് ഇ ഡി അറിയിച്ചിട്ടുണ്ട്
പാവപെട്ട വീടുകളിൽ അരിയെത്തിക്കാനുള്ള പൊതുവിതരണ സംവിധാനത്തിൽ അഴിമതി കാണിച്ചതിന് ഇ ഡി അന്വേഷണം നേരിടുന്ന സഹജഹാൻ ഷെയ്‌ഖിന്റെ പ്രദേശങ്ങളിൽ പരിശോധന നടത്താനെത്തിയപ്പോഴാണ് ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടുന്നത്. പൊതുവിതരണ സംവിധാനത്തിലെ ഏതാണ്ട് 30 % അരിയും മുൻഗണനാ വിഭാഗത്തിൽ പെടുന്ന പാവപെട്ടവർക്കാണ് പോകേണ്ടത്, ഇതിലാണ് തൃണമൂൽ കോൺഗ്രസ് കൺവീനർ സഹജഹാൻ ഷെയ്ഖ് തിരിമറി നടത്തിയത്. ഇയാളുടെ മൂന്ന് സ്ഥലങ്ങളിൽ പരിശോധന നടത്താൻ പോകുമ്പോഴാണ് ഇ ഡി ആക്രമിക്കപ്പെട്ടത്
അക്രമാസക്തമായ ജനക്കൂട്ടം ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ്, ക്യാഷ്, വാലറ്റുകൾ തുടങ്ങിയ വ്യക്തിപരവുംഔദ്യോഗികവുമായ വസ്തുക്കൾ കവർന്നെടുക്കുകയും, ഇ ഡി യുടെ ഔദ്യോഗിക വാഹനങ്ങൾക്ക് വലിയ രീതിയിൽ കേടുപാടുകൾ വരുത്തുകയും ചെയ്തു
അതെ സമയം തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ബംഗാൾ ഭരണത്തിൽ ക്രമ സമാധാന നില പാടെ തകർന്നുവെന്നും തൃണമൂൽ ഭരണം തുടരുന്നത് രാജ്യ സുരക്ഷയ്ക്ക് തന്നെ അപകടകരമാണെന്നും ബി ജെ പി ഐ ടി സെൽ മേധാവി അമിത് മാളവ്യ സമൂഹ മാധ്യമമായ എക്‌സിൽ പറഞ്ഞു. എത്രയും പെട്ടന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പതിവിന് വിപരീതമായി ഇ ഡി ആക്രമണത്തിൽ ബംഗാൾ ഭരണകൂടത്തെ നിശിതമായി വിമർശിച്ചു കൊണ്ട് കോൺഗ്രസ് രംഗത്ത് വന്നത് ശ്രദ്ധേയമായി. ബംഗാളിൽ ക്രമസമാധാന നില പാടെ തകർന്നെന്നും എത്രയും പെട്ടെന്ന് സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം എന്നുമാണ് കോൺഗ്രസിന്റെ ബംഗാൾ ചുമതല വഹിക്കുന്ന അധിർ രഞ്ജൻ ചൗധരി പറഞ്ഞത്.
Discussion about this post