ഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ സുരക്ഷാ വീഴ്ചയും ആക്രമണമുണ്ടായിട്ടും സമയത്തിന് നടപടിക്രമങ്ങള്‍ സ്വീകരിക്കാതിരുന്നതും സംബന്ധിച്ചാണ് സ്വാമിയുടെ ട്വീറ്റ്.
ഇന്ത്യയുടെ നടപടി വിരല്‍ ചൂണ്ടുന്നത് പത്താന്‍കോട്ട് ആക്രമണത്തെക്കുറിച്ച് പാകിസ്ഥാന് ആമേരിക്കയോട് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നെന്നതിലേക്കാണെന്ന സംശയമാണ് സ്വാമി ട്വിറ്ററിലൂടെ പങ്കുവെയ്ക്കുന്നത്. അമേരിക്ക ഈ വിവരം ഇന്ത്യയെ അറിയിച്ചിട്ടുണ്ടാകുമെന്നും സ്വാമി പറയുന്നു.
പഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് സൈനികരാണ് കൊല്ലപ്പെട്ടത്.
It is curious that Pak civil Govt told US in advance of Pathankot terror attack about it. US informed India–who? No action!! Vacationing?
— Subramanian Swamy (@Swamy39) January 5, 2016
Discussion about this post