ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നാരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മൊഴി നല്‍കി. ഡല്‍ഹി പട്യാല ഹൌസ് കോടതിയിലാണ് ജെയ്റ്റ്‌ലി മൊഴി നല്‍കിയത്.
കെജ്രിവാളിന് പുറമെ ആം ആദ്മി പാര്‍ട്ടി നേതാക്കളായ അശുതോഷ്. സഞ്ജയ് സിംഗ്, കുമാര്‍ വിശ്വാസ് തുടങ്ങിവര്‍ക്കെതിരെയും ധനമന്ത്രി പരാതി നല്‍കിയിട്ടുണ്ട്.
തനിക്കും കുടുംബത്തിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ കെജ്രിവാള്‍ നടത്തിയെന്ന് ജെയ്റ്റ്‌ലി കോടതിയില്‍ പറഞ്ഞു. പത്ത് കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജെയ്റ്റ്‌ലി കെജ്രിവാളിനും ആപ്പ് നേതാക്കള്‍ക്കുമെതിരെ മാനനഷ്ടക്കേസ് കൊടുത്തിരിക്കുന്നത്.
Discussion about this post