ലക്‌നൗ: വനിതാ ബിജെപി നേതാവിന് വധ ഭീഷണി. അലിഗഡിലെ ബിജെപി നേതാവായ റൂബി ആസിഫ് ഖാനാണ് കൊലപ്പെടുത്തുമെന്ന് പറഞ്ഞുകൊണ്ട് ഭീഷണി സന്ദേശം ലഭിച്ചത്. മതതീവ്രവാദികളാണ് സംഭവത്തിന് പിന്നിൽ എന്നാണ് വിവരം.
72 മണിക്കൂറിനുള്ളിൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ഇതുമായി ബന്ധപ്പെട്ട് വീട്ടിലേക്ക് കത്താണ് ലഭിച്ചത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. മതതീവ്രവാദികളാണ് ഭീഷണിപ്പെടുത്തിക്കൊണ്ട് കത്ത് വീട്ടിൽ ഇട്ടതെന്നാണ് പോലീസിന്റെ നിഗമനം. ഇതേ തുടർന്ന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ നിന്നും വീട്ടിൽ കത്തുകൊണ്ടിട്ടയാളെ കണ്ടെത്താമെന്നാണ് പോലീസിന്റെ പ്രതീക്ഷ. സംഭവത്തിൽ പ്രദേശവാസികളെയും ചോദ്യം ചെയ്യുന്നുണ്ട്.
ബിജെപി നേതാവ് എന്നതിന് പുറമേ ഹൈന്ദവ ആചാരങ്ങൾ പാലിച്ച് ജീവിക്കുന്ന വ്യക്തി കൂടിയാണ് റൂബി. ശ്രീരാമനും ഗണപതിയുമാണ് റൂബിയുടെ ഇഷ്ട ദൈവങ്ങൾ. ഇതിൽ മതമൗലികവാദികളിൽ നിന്നും വലിയ ഭീഷണിയാണ് റൂബി നേരിടുന്നത്. ഇതിനിടെയാണ് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടിലേക്ക് കത്ത് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Discussion about this post