കോഴിക്കോട് : കോഫി ഷോപ്പിൽ ഹമാസ് അനുകൂല പോസ്റ്റർ പതിച്ചതിന് ആറു വിദ്യാർഥികൾക്കെതിരെ കേസ്. കോഴിക്കോട് ഫറൂഖ് കോളേജ് വിദ്യാർത്ഥികളായ ആറ് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർക്കെതിരെയാണ് കലാപാഹ്വാനമടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്.
കോഴിക്കോട് ടൗൺ പൊലീസാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ കൂടിയായ വിദ്യാർഥികൾക്കെതിരെ കേസെടുത്തത്. കോഴിക്കോട് ബീച്ചിലെ സ്റ്റാർബക്സ് ഔട്ട്ലെറ്റിനുളളിലാണ് ഇവർ ഹമാസ് അനുകൂല പോസ്റ്റർ പതിച്ചത്. പോലീസ് നടപടിക്കെതിരെ പ്രതിഷേധിക്കുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.
Discussion about this post