81-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയത് ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പൺഹൈമറാണ്. അഞ്ച് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങളാണ് ഓപ്പൺഹൈമർ നേടിയത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിന് പുറമേ മികച്ച സംവിധായകനുള്ള പുരസ്കാരവും ഇത്തവണ തേടിയെത്തിയത് ക്രിസ്റ്റഫര്‍ നോളനാണ്. ഓപ്പൺഹൈമറിലെ അഭിനയത്തിന് റോബര്‍ട് ബ്രൌണി ജൂനിയര്‍ മികച്ച സഹനടനായി. ഓപ്പൻഹൈമറിലെ സംഗീതത്തിന് മികച്ച സംഗീതത്തിനുള്ള പുരസ്കാരം ലുഡ്വിഗ് ഗോറാൻസണെ തേടിയെത്തി.
മ്യൂസിക്കല്‍ കോമഡി കാറ്റഗറിയിൽ മികച്ച സിനിമക്കുള്ള ഗോൾഡൻ ഗ്ലോബ് അവർഡ് നേടിയത് പൂവര്‍ തിംഗ്സ് ആണ്. കില്ലേര്‍സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍ എന്ന സിനിമയുടെ അഭിനയത്തിന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ലില്ലി ഗ്ലാഡ്‌സ്റ്റോൺ ആണ്. മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടത് ദി ഹോൾഡോർസ് എന്ന ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ഡാവിൻ ജോയ് റാൻഡോൾഫാണ്. അനാറ്റമി ഓഫ് എ ഫാളിന് മികച്ച ഇംഗ്ലീഷ് ഇതര ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച തിരക്കഥക്കുള്ള അവാർഡും ഈ ചിത്രം ജസ്റ്റിൻ ട്രീറ്റിന് നേടിക്കൊടുത്തു.
മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള പുരസ്കാരം ദ ബോയ് ആന്‍റ് ഹീറോയിന്‍ നേടി. സിനിമാറ്റിക് ആന്‍റ് ബോക്സോഫീസ് അച്ചീവ്മെന്‍റ് അവാര്‍ഡ് നേടിയത് ഗ്രെറ്റ ഗെർവിഗ് സംവിധാനം ചെയ്ത ബാർബിയാണ്.
ഒന്‍പത് നോമിനേഷനുകളുമായി ബാർബിയാണ് നാമനിർദ്ദേശം ചെയ്യപ്പെട്ട സിനിമകളുടെ പട്ടികയിൽ മുന്നിൽ. എട്ട് നോമിനേഷനുകളാണ് ഓപ്പൺഹൈമർ നൽകിയത്. ലിയനാര്‍ഡോ ഡികാപ്രിയോ നായകനായ മാർട്ടിൻ സ്‌കോർസെസി ചിത്രം കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍, എമ സ്‌റ്റോണ്‍ നായികയായ പുവര്‍ തിങ്‌സ് എന്നീ സിനിമകള്‍ക്ക് ഏഴ് നോമിനേഷനുകള്‍ നൽകിയിരുന്നു.
Discussion about this post