ബംഗളൂരു: ഹനുമാൻ സിനിമയുടെ ഓരോ ടിക്കറ്റിൽ നിന്നും 5 രൂപ വീതം ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന് നൽകുമെന്ന പ്രഖ്യാപനവുമായി നടൻ ചിരഞ്ജീവി. ജനുവരി 12നാണ് തെലുങ്ക് ചിത്രമായ ഹനുമാൻ തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രീ പ്രമോഷൻ ചടങ്ങിനിടയാണ് ശ്രദ്ധേയമായ പ്രഖ്യാപനം ഉണ്ടായത്. ചിത്രത്തിന്റെ പ്രമോഷനെത്തിയ മെഗാസ്റ്റാർ ചിരഞ്ജീവിയാണ് 5 രൂപ വീതം രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന് നൽകുമെന്നുള്ള പ്രഖ്യാപനം നടത്തിയത്.
പ്രശാന്ത് വർമ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന സൂപ്പർ ഹീറോ ചിത്രമാണ് ഹനുമാൻ. ചിത്രത്തിൽ വില്ലനായി എത്തുന്നത് വിനയ് റായിയാണ്. അമൃത അയ്യർ, വരലക്ഷ്മി ശരത് കുമാർ, രാജ ദീപക് ഷെട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
അതേസമയം അയോദ്ധ്യ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടക്കുന്നത്. ചടങ്ങിലേക്ക് മെഗാസ്റ്റാർ ചിരഞ്ജീവിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. താരം കുടുംബത്തിനൊപ്പം ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.












Discussion about this post