ടോക്യോ: ജപ്പാനിൽ വീണ്ടും അതിശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
ഉച്ചയോടെയായിരുന്നു ഭൂചലനം ഉണ്ടായത്. സെൻട്രൽ ജപ്പാനിലാണ് ഇക്കുറിയും ഭൂചലനം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. ആളപായമോ നാശനഷ്ടമോ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ജനുവരി ഒന്നിന് ഉണ്ടായ ഭൂചലനത്തിൽ 200 ഓളം പേർക്ക് ജീവൻ നഷ്ടമാകുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ നടുക്കം വിട്ട് മാറും മുൻപാണ് മറ്റൊരു ഭൂചലനം ഉണ്ടായിരിക്കുന്നത്. ജനുവരി ഒന്നിന് റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയതുൾപ്പെടെ 150 ഭൂചലനങ്ങൾ ആണ് ഉണ്ടായത്.
Discussion about this post