അഹമ്മദാബാദ് : വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുക്കാനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഗുജറാത്തിലെത്തി. നിറഞ്ഞ സ്നേഹത്തോടെ ഊഷ്മളമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ വരവേറ്റത്.
അഹമ്മദാബാദ് വിമാനത്താവളത്തിയ യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും യുഎഇ പ്രസിഡണ്ടിനെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയിരുന്നു.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് വേണ്ടി പ്രത്യേക ഗാർഡ് ഓഫ് ഹോണറും അഹമ്മദാബാദ് വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം അഹമ്മദാബാദിൽ ഒരു റോഡ് ഷോയിലും യുഎഇ പ്രസിഡണ്ട് പങ്കെടുത്തു.
പത്താമത് വൈബ്രന്റ് ഗുജറാത്ത് അന്താരാഷ്ട്ര ഉച്ചകോടിയാണ് ഗുജറാത്തിൽ നടക്കുന്നത്. യുഎഇ വാണിജ്യ സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി, തിമോർ ലെസ്റ്റെ പ്രസിഡൻറ് ജോസ് റാമോസ്-ഹോർട്ട ഉൾപ്പെടെയുള്ള ലോകനേതാക്കളും വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
Discussion about this post