കൊളറാഡൊ: പ്രാര്‍ത്ഥനാ സമയത്തെ കുറിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുസ്ലിം ജീവനക്കാരെ യു.എസ് സ്‌റ്റേറ്റ് കോളറാഡോയിലെ കമ്പനി പിരിച്ചുവിട്ടതായി പരാതി. മൂന്നു ദിവസം തുടര്‍ച്ചയായി ജോലി ബഹിഷ്‌ക്കരിച്ച ഇരുന്നോറോളം മുസ്ലീം ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി കാര്‍ഗില്‍ മീറ്റ് പാക്കിങ് പ്ലാന്റിന്റെ സ്‌പോക്ക് പേഴ്‌സണ്‍ മൈക്കിള്‍ മാര്‍ട്ടിന്‍ അറിയിച്ചു.
മതപരമായ പ്രാര്‍ത്ഥനകള്‍ നടത്തുന്നതിന് തടസ്സം നില്‍ക്കില്ലെന്നും എന്നാല്‍ ഡിസംബര്‍ 18ന് കമ്പനി കൊണ്ടുവന്ന പുതിയ പോളിസി ജീവനക്കാര്‍ അംഗീകരിക്കാത്തതാണ് പിരിച്ചു വിടാന്‍ കാരണമെന്നും മൈക്കിള്‍ പറഞ്ഞു. അതേ സമയം കൗണ്‍സില്‍ ഓഫ് ഇസ്ലാമില്‍ അസോസിയേഷന്‍ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്റുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.
പ്ലാന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടരുതെന്ന താല്പര്യം കണക്കിലെടുത്ത് ഒരേ സമയം 3 പേര്‍ക്ക് മാത്രമേ പ്രാര്‍ത്ഥനയ്ക്കു പോകാന്‍ അനുവാദമുള്ളൂ. എന്നാല്‍ 11 പേര്‍ക്ക് ഒരുമിച്ചു പോകണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ പ്ലാന്റില്‍ ജോലി ചെയ്തിരുന്ന 200 ജീവനക്കാര്‍ ഇറങ്ങിപോകുകയും, മൂന്നു ദിവസം തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാതെയിരിക്കുകയും ചെയ്തതാണ് മാനേജ്‌മെന്റാണ് നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ബന്ധിതമാക്കിയതെന്നാണ് വിവരം.
പ്രാര്‍ത്ഥനാ സമയത്തെച്ചൊല്ലി ആഡം എന്ന ജീവനക്കാരന്‍ പ്രതികരിച്ചതായിരുന്നു തര്‍ക്കം തുടങ്ങാന്‍ കാരണം. മുസ്ലീമിനെ സംബന്ധിച്ചു അഞ്ചുനേരം പ്രാര്‍ത്ഥന ഒഴിച്ചുകൂടാനാവാത്തതാണ്. ജോലിയേക്കാള്‍ പ്രധാനം നല്‍കുന്നത് പ്രാര്‍ത്ഥനയ്ക്കാണെന്നുമാണ് ആഡം പറഞ്ഞത്.
Discussion about this post