Friday, July 18, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ശ്രീരാമ ക്ഷേത്രത്തിനായി കാത്തിരിക്കുന്നവരിൽ ദശലക്ഷക്കണക്കിന് കൊറിയക്കാരും; അയോദ്ധ്യ രാജകുമാരി ഒരു കൊറിയൻ വംശത്തിന്റെ മാതാവായ കഥ

by Brave India Desk
Jan 10, 2024, 02:27 pm IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി കാത്തിരിക്കുകയാണ് ഭക്തജനലക്ഷങ്ങളത്രയും. ഇന്ത്യക്കാരെ പോലെ അയോദ്ധ്യ ക്ഷേത്രത്തിനായി കാത്തിരിക്കുന്ന നേപ്പാളിനെപോലുള്ള രാജ്യങ്ങളും ഉണ്ട്. എന്നാൽ ആ ലിസ്റ്റിൽ നമ്മളൊന്നും പ്രതീക്ഷിക്കാത്ത ഒരു രാജ്യക്കാരുണ്ട്. ആരാണന്നല്ലേ ദക്ഷിണ കൊറിയയാണ് ആ രാജ്യം. ഇതിന് പിന്നിൽ ഒരു ഗംഭീര കഥയുണ്ട്. അയോദ്ധ്യയും ദക്ഷിണകൊറിയയും തമ്മിൽ ചരിത്രപരമായി വലിയ ബന്ധമാണ് ഉള്ളത്. സഹസ്രാബ്ദങ്ങൾക്ക് മുൻപേ ആരംഭിച്ച അപൂർവ്വ ബന്ധം.

കൊറിയയുടെ ചരിത്രപുസ്തകത്തിൽ ഒരു ഇന്ത്യൻ രാരജകുമാരി ഒരു കൊ റിയൻ രാജകുമാരിയെ വിവാഹം കഴിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. രാജകുമാരിയുടെ ജന്മദേശം അയോദ്ധ്യയാണെന്നും പറയപ്പെടുന്നു.

Stories you may like

കുടുംബത്തെ ചേർത്തുപിടിച്ചപ്പോൾ വീടണഞ്ഞത് പോലെ, ഞാൻ കൈകഴുകി വരട്ടെയെന്നായിരുന്നു മകൻ ചോദിച്ചുകൊണ്ടിരുന്നത്:ശുഭാംശു ശുക്ല

ഗാസയിൽ ഇസ്രായേൽ ‘കഴുത മോഷണം’ നടത്തുന്നെന്ന് ഹമാസ് ; നൂറുകണക്കിന് കഴുതകളെ ഫ്രാൻസിലേക്ക് കയറ്റി അയച്ച് ഇസ്രായേൽ

സുരിരത്‌ന (ഇന്ത്യൻ പേര്) അല്ലെങ്കിൽ ഹിയോ ഹ്വാംഗ് ഓകെ (കൊറിയൻ പേര്) എന്ന രാജകുമാരിയാണ് കൊറിയയുടെ മരുമകളായത്. ഈ ദമ്പതികൾക്ക് ആകെ 12 കുട്ടികളുണ്ടെന്നും അവരുടെ വംശം അയോദ്ധ്യയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നുമാണ് ചരിത്രം.

കോസല രാജ്യം ഭരിച്ച ദശരഥന്റെയും ശ്രീരാമചന്ദ്രന്റെയും വംശപരമ്പരയായ ഇക്ഷ്വാകു അഥവാ സൂര്യവംശത്തിലാണ് സുരിരത്‌ന രാജകുമാരിയുടെ ജനനം. ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോസലം ഭരിച്ചിരുന്ന പദ്മസേന രാജാവിന്റെയും രാജ്ഞി ഇന്ദുമതിയുടേയും പുത്രിയായിരുന്നു സുരിരത്‌ന.’  പദ്മസേന രാജാവ് ഒരു ദിവസം ഒരു സ്വപ്നം കാണുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട പുത്രിയായ സുരിരത്ന ഗൊഗൊറയായൊ അതായത് ഇന്നത്തെ ദക്ഷിണകൊറിയ എന്ന ദേശത്തിലെ സുന്ദരനായ ഒരു രാജകുമാരനെ വിവാഹം ചെയ്യുന്നു. മകൾക്ക് വിവാഹപ്രായമെത്തി നിൽക്കുന്ന അവസരത്തിൽ ഇത്തരത്തിലൊരു സ്വപ്നം കണ്ടത് ദൈവനിയോഗമായിക്കണ്ട അദ്ദേഹം 16 വയസ്സുള്ള മകളെ കൊറിയയിലേക്ക് പറഞ്ഞയച്ചു. കടലിലൂടെയുള്ള മകളുടെ യാത്ര സുഗമമായിത്തീരാൻ ദിവ്യശക്തിയുള്ള ഏഴു കല്ലുകളും രക്ഷയ്ക്കായി കൂടെ കൊടുത്തു വിട്ടു. കൊറിയയുടെ തെക്കന്‍ പ്രാവിശ്യയിലുള്ള ജ്യും ഗ്വാന്‍ ഗെയ് ദേശത്തെ, (അതായത് ഇന്നത്തെ കൊറിയയിലെ കിം ഹേ പ്രദേശം) കിം സുറോ രാജാവിനെ കണ്ട് സുരിരത്‌ന തന്റെ വരവിൻ്റെ കാരണം അറിയിച്ചു. സന്തുഷ്ടനായ സുരോ രാജാവ് സുരിരത്‌നയെ തന്റെ പത്നിയാക്കി. തുടര്‍ന്ന് അവര്‍ ഹ്യു ഹ്വാന്‍ ഓക് എന്ന പേരു സ്വീകരിച്ചു. അവരിരുവർക്കും 12 മക്കൾ ഉണ്ടായി. അങ്ങനെയാണ് കൊറിയയിലെ ‘കിം’ വംശത്തിന്റെ തുടക്കമത്രേ. ഹ്യു ഹ്വാന്‍ ഓക് രാജ്ഞി, കീഴ്‌വഴക്കമനുസരിച്ച് തന്റെ മക്കളുടെ പേരിനൊപ്പം തന്റെ പേര് ചേര്‍ക്കുവാന്‍ കഴിയാത്തതില്‍ ദുഖിതയായിരുന്നു. ഇതറിഞ്ഞ സുരോ രാജാവ് തന്റെ രണ്ട് മക്കളുടെ പേരുകള്‍ക്കൊപ്പം രാജ്ഞിയുടെ പേര് ചേര്‍ക്കുവാന്‍ അനുവാദം നല്‍കി. ഹ്യു ഹ്വാന്‍ ഓക് രാജ്ഞിയുടെ വംശപരമ്പരയില്‍പ്പെട്ട രാജവംശം കരാക് രാജവംശം എന്ന് അറിയപ്പെടുവാന്‍ തുടങ്ങി. ഇന്ന് ഏതാണ്ട് അറുപതുലക്ഷം കൊറിയക്കാര്‍ അവരുടെ പിന്തുടര്‍ച്ചക്കാരായുണ്ട്. ഏതാണ്ട് കൊറിയന്‍ ജനതയുടെ പത്തു ശതമാനം. 13ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ‘സംഗുക് യുസ’ എന്ന കൊറിയൻ ചരിത്ര പുസ്തകത്തിൽ സുരിരത്ന രാജകുമാരിയുടെയും കിം സുഹോ രാജാവിന്റെയും ഈ കഥ പരാമർശിച്ചിരിക്കുന്നുണ്ട്.കിം സുഹോ രാജാവിന്റെ ശവകുടീരത്തിൽ നിന്നും അയോദ്ധ്യയുടെ പുരാവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

ഇന്നും ആയിരക്കണക്കിന് കൊറിയക്കാർ അവരുടെ മാതൃഭവനമായി അയോദ്ധ്യയെയാണ് കാണുന്നത്. ഇതുകൊണ്ടാണ് കൊറിയക്കാർക്ക് അയോദ്ധ്യയിലെ രാമക്ഷേത്രം വളരെ പ്രത്യേകത നിറഞ്ഞതാണ്.

2016 ല്‍, അയോദ്ധ്യയില്‍ തങ്ങളുടെ രാജ്ഞിയുടെ സ്മാരകത്തിനായി കൊറിയന്‍ സര്‍ക്കാര്‍ ഒരു നിര്‍ദ്ദേശം വെച്ചു. ഭാരതസര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റും കരാറില്‍ ഒപ്പുവെച്ചു. 2018 ല്‍ ദക്ഷിണ കൊറിയന്‍ പ്രഥമ വനിത കിം ജിം സൂക് അയോദ്ധ്യ സന്ദര്‍ശിച്ച വേളയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ഹ്യു ഹ്വാന്‍ ഓക് സ്മാരകത്തിനു തറക്കല്ലിടുകയും ചെയ്തു. ഹ്യു ഹ്വാന്‍ ഓക് രാജ്ഞിയുടെ സ്മരണാര്‍ത്ഥം 2019 ല്‍ ഭാരത സര്‍ക്കാര്‍ ഇരുപത്തി അഞ്ചുരൂപയുടെയും അഞ്ചു രൂപയുടെയും രണ്ട് പോസ്റ്റല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. കൊറിയയില്‍ ജിംഹേ പ്രവിശ്യയില്‍ സുരോ രാജാവിന്റെയും ഹ്യു ഹ്വാന്‍ ഓക്കിന്റെയും രണ്ട് സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടുന്നു.

Tags: ayodhyaQueen Heo Hwang-ok
Share4TweetSendShare

Latest stories from this section

Oplus_131072

യുഎപിഎ പൂർണ്ണമായും ഭരണഘടനാപരമാണ് ; സാധുത ചോദ്യം ചെയ്യാൻ കഴിയില്ല ; സുപ്രധാന ഉത്തരവുമായി ബോംബെ ഹൈക്കോടതി

ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച യുഎസ് നീക്കത്തെ സ്വാഗതം ചെയ്ത് ഇന്ത്യ ; ഭീകരതക്കെതിരെ ഇനി ഒരു വിട്ടുവീഴ്ചയുമില്ലെന്ന് എസ് ജയശങ്കർ

ബുമ്ര കളിക്കുന്ന മത്സരങ്ങളാണ് ഇന്ത്യ കൂടുതൽ തോൽക്കുന്നത്: തുറന്നടിച്ച് മുൻ താരം

ആദ്യം ഊർജ്ജം അതാണ് മുൻഗണന; നാറ്റോയുടെ മുന്നറിയിപ്പ് തള്ളി ഇന്ത്യ

Discussion about this post

Latest News

തോൽവിയുടെ സങ്കടത്തിന് പിന്നാലെ അടുത്ത പണി, ഇന്ത്യൻ ക്യാമ്പിൽ വീണ്ടും പരിക്ക്; പണി കിട്ടിയത് പേസർക്ക്

പ്രായപൂർത്തിയാകും മുൻപേ ഗർഭിണി: അനാഥാലയ നടത്തിപ്പുകാരിയുടെ മകനെതിരെ പോക്‌സോ കേസ്

സോഷ്യൽ മീഡിയയെ തീപിടിപ്പിക്കാൻ മൂന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ട്രേഡുകൾ, റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കളികൾ മാറും; സ്റ്റാറായി സഞ്ജു

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

ഡൽഹിയിൽ ഇരുപതിലേറെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി

2011 ലോകകപ്പ് ടീമിന്റെ ഭാഗം ആയിരുന്നില്ല ആദ്യം യുവി, പക്ഷെ അവനെ ഞങ്ങൾ രണ്ട് പേരും..; ഗാരി കിർസ്റ്റൺ പറഞ്ഞത് ഇങ്ങനെ

കുടുംബത്തെ ചേർത്തുപിടിച്ചപ്പോൾ വീടണഞ്ഞത് പോലെ, ഞാൻ കൈകഴുകി വരട്ടെയെന്നായിരുന്നു മകൻ ചോദിച്ചുകൊണ്ടിരുന്നത്:ശുഭാംശു ശുക്ല

ഗാസയിൽ ഇസ്രായേൽ ‘കഴുത മോഷണം’ നടത്തുന്നെന്ന് ഹമാസ് ; നൂറുകണക്കിന് കഴുതകളെ ഫ്രാൻസിലേക്ക് കയറ്റി അയച്ച് ഇസ്രായേൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies