ഡല്‍ഹി: ആറ് സൈനികരെ വധിക്കാന്‍ ദിവസങ്ങള്‍, കൊല്ലപ്പെട്ടത് ഏഴ് ഇന്ത്യന്‍ സൈനികര്‍. ഇന്ത്യന്‍ സൈന്യത്തെയും പ്രതിരോധസംവിധാനത്തെയും പരിഹസിച്ച് നിരവധി കുറിപ്പുകളാണ് വന മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇന്ത്യ ഭീകരര്‍ക്ക് മുന്നില്‍ പരാജയപ്പെട്ടു എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രതിരോധ സംവിധാനത്തെയും പ്രതിക്കൂട്ടിലാക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളാണ് സോഷ്യല്‍ മീഡിയകളിലൂടെയും മറ്റ് ചില മാധ്യമങ്ങളിലൂടെയും നടക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ തന്നെ ഇക്കാര്യത്തിന് ചുട്ട മറുപടി നല്‍കുന്ന പ്രതികരണങ്ങളും വരുന്നുണ്ട്.
ഭീകരര്‍ക്ക് മറ്റുള്ളവരെ കൊന്നാല്‍ മതി. കൊല്ലാനാണ് അവര്‍ക്ക് പരിശീലനം ലഭിച്ചിരിക്കുന്നത്…എന്നാല്‍ സൈനീകര്‍ക്ക് ഭീകരരെ കൊന്നാല്‍ മാത്രം പോരാ..ഭീകരരില്‍ നിന്ന് മറ്റുള്ളവരെ രക്ഷിക്കുകയും വേണം. ഭീകരരെ കൊല്ലുന്നതിനേക്കാള്‍ ഒറു സിവിലിയന്റെ പോലും ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ അവര്‍ പ്രാധാന്യം നല്‍കുന്നു. ഇതിനിടയില്‍ സ്വന്തം ജീവന്‍ അവര്‍ക്കൊരു പ്രശ്‌നമല്ല എന്നിങ്ങനെയാണ് രാജ്യസ്‌നേഹികളുടെ മറുപടികള്‍
പത്താന്‍ കോട്ട് വ്യോമത്താവളത്തിലേക്ക് 25 കിലോ സ്‌ഫോടക വസ്തുക്കള്‍ കടത്തിയതും, അതവര്‍ എങ്ങനെ ഉപയോഗിക്കും എന്നതിലെ ആശങ്കയും സൈന്യത്തെ പെട്ടെന്നുള്ള ചെറുത്ത് തോല്‍പിക്കുന്നതില്‍ നിന്ന് വിലക്കി. വലിയ ക്യാംപസാണ് പത്താന്‍കോട്ട് വ്യോമതാവളത്തിലേത്. 250ഓളം കുടുംബങ്ങളുണ്ട് അതിനുള്ളില്‍. അതുകൊണ്ടുതന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ കുടുതല്‍ സമയം വേണ്ടി വന്നു. ഇതിനിടയില്‍ തുടക്കത്തില്‍ തന്നെ നാല് ഭീകരരെ വധിക്കാന്‍ ഇന്ത്യന്‍ കമാന്‍ഡോകള്‍ക്ക് കഴിഞ്ഞു. രണ്ട് പേരെ പിന്നീട് കീഴപ്പെടുത്തി. ഇവരില്‍ ഒരാളെയെങ്കിലും ജീവനോടെ പിടിക്കണം എന്ന ചിന്തയും സൈനിക നടപടി വൈകുന്നതിന് ഇടയാക്കി. ഫലത്തില്‍ ഭീകരരെ പാടെ തറപറ്റിച്ച് വിജയകരമായാണ് ഇന്ത്യന്‍ സേന ഓപ്പറേഷന്‍ വിജയകരമാക്കിയത്. ഒരു സിവിലിയനെ എങ്കിലും ഭീകരര്‍ തടവിലാക്കിയിരുന്നെങ്കില്‍ കഥ മാറിയേനെ. അതിന് അവസരമൊരുക്കാതെ ഭീകരരെ തളച്ചിടാനും ഇന്ത്യന്‍ കമാന്‍ഡോകള്‍ക്ക് കഴിഞ്ഞു.
പത്താന്‍കോട്ട് ഇതിനകം സാധാരണ സ്ഥിതിയിലേക്ക് വന്ന് കഴിഞ്ഞു. സൈനികരുടെ ആത്മവീര്യം തകര്‍ക്കുന്ന പ്രചരണങ്ങളില്‍ നിന്ന് ഇനിയെങ്കിലും പിന്മാറണമെന്ന അപേക്ഷയും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട സൈനികരെ യുദ്ധത്തില്‍ രക്തസാക്ഷിയായവരായി കണക്കാക്കുമെന്നും അവരുടെ കുടുംബങ്ങള്‍ക്കും ഇതേ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. എല്ലാ പ്രതിരോധ താവളങ്ങളിലെയും സുരക്ഷ പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം പത്താന്‍കോട്ട് സന്ദര്‍ശിച്ച പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു.
Discussion about this post