മലപ്പുറം : മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മലപ്പുറം മച്ചിങ്ങൽ ബൈപ്പാസിൽ വച്ചാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചായിരുന്നു പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്.
മലപ്പുറത്ത് ദേശാഭിമാനിയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. മച്ചിങ്ങൽ ബൈപ്പാസിൽ വച്ച് മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകവേ പ്രവർത്തകർ വാഹനത്തിന് മുൻപിലേക്ക് കടന്നു കയറി കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുകയായിരുന്നു. പതിനൊന്നോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആയിരുന്നു പ്രതിഷേധത്തിന് ഉണ്ടായിരുന്നത്.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ സാധ്യത ഉള്ളത് കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം വരുന്ന സമയത്ത് റോഡിലേക്ക് തള്ളിക്കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞെങ്കിലും കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രതിഷേധത്തിൽ ഇതുവരെ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
Discussion about this post