ഭുവനേശ്വർ: ഒഡീഷയിലെ ജഗന്നാഥ ക്ഷേത്രത്തിൽ ശുചീകരണം നടത്തി കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന ശിരസ്സാവഹിച്ചുകൊണ്ടാണ് അദ്ദേഹം ക്ഷേത്രം ശുചിയാക്കിയത്. ക്ഷേത്രത്തിന്റെ പടികൾ തുടച്ചു വൃത്തിയാക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളും ശുചിയാക്കാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധർമ്മേന്ദ്ര പ്രധാൻ ക്ഷേത്രത്തിൽ എത്തി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായത്.
രാംലല്ല വരുന്ന വേളയിൽ രാജ്യമെമ്പാടുമുള്ള ആരാധനാലയങ്ങൾ ശുചിയായി ഇരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ശുചീകരണ യജ്ഞത്തിൽ ഏവർക്കും പങ്കാളികളാകാം. ഇന്ന് ജഗന്നാഥ ക്ഷേത്രം ശുചിയാക്കി താനും യജ്ഞത്തിന്റെ ഭാഗമായിരിക്കുന്നു. ശ്രീരാമ പട്ടാഭിഷേകം കാണാൻ രാജ്യത്തിന്റെ ഓരോ മൂലയിലുമുള്ള ആളുകളും കാത്തിരിക്കുകയാണ്. നമുക്ക് എല്ലാവർക്കും ശുചീകരണ യജ്ഞത്തിൽ പങ്കാളികളാകാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ചയായിരുന്നു പ്രധാനമന്ത്രി ക്ഷേത്രങ്ങൾ ശുചിയാക്കുന്ന യജ്ഞമായ സ്വച്ഛതാ അഭിയാന് തുടക്കമിട്ടത്. നാസികിലെ കാലാറാം ക്ഷേത്രം അദ്ദേഹം മറ്റുള്ളവർക്കൊപ്പം ചേർന്ന് ശുചിയാക്കുകയും ചെയ്തു.
राम लला के आगमन पर देश के सभी देव स्थानों को और अधिक स्वच्छ और निर्मल बनाने का जो अभियान माननीय प्रधानमंत्री श्री @narendramodi जी ने शुरू किया है उसी के निमित्त आज जिंदल नगर, अंगुल, स्थित महाप्रभु श्री जगन्नाथ मंदिर में स्वच्छता अभियान में सम्मिलित हुआ।
ओड़िशा सहित देश के… pic.twitter.com/CMBsuhk9OP
— Dharmendra Pradhan (मोदी का परिवार) (@dpradhanbjp) January 13, 2024








