ഡല്‍ഹി: വടക്കന്‍ കൊറിയയില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതായുള്ള പ്രഖ്യാപനം ആശങ്കപ്പെടുത്തുന്നതാണെന്ന് ഇന്ത്യ. മേഖലയിലെ സമാധാനാന്തരീക്ഷവും സ്ഥിരതയും തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം നീക്കങ്ങളില്‍ നിന്ന് വടക്കന്‍ കൊറിയ പിന്തിരിയണമെന്ന് ഇന്ത്യ ആവശ്യപ്പെടുമെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
അന്താരാഷ്ട്ര പ്രതിബദ്ധതകള്‍ കണക്കിലെടുക്കാതെ ഉത്തരകൊറിയ വീണ്ടും ഇത്തരം നീക്കം നടത്തിയതില്‍ ഇന്ത്യയ്ക്ക് വലിയ ആശങ്കയുണ്ടെന്ന് വികാസ് സ്വരൂപ് വ്യക്തമാക്കി. അതേ സമയം ദക്ഷിണകൊറിയ അടക്കമുള്ള മേഖലയിലെ സുഹൃദ് രാഷ്ട്രങ്ങളെ തുടര്‍ന്നും സഹായിയ്ക്കുമെന്നും ഇത്തരം പ്രകോപനങ്ങളെ അര്‍ഹിയ്ക്കുന്ന രീതിയില്‍ തന്നെ നേരിടുമെന്നും യു.എസ് വിദേശകാര്യ വകുപ്പ് അറിയിച്ചു.
Discussion about this post