സൂറത്ത്: ഭഗവാൻ ശ്രീരാമ ചന്ദ്ര പ്രഭുവിന്റെ ജന്മ ഭൂമിയിൽ അദ്ദേഹത്തിന്റെ ക്ഷേത്രം വീണ്ടും വരുന്നതിന്റെ ആവേശത്തിമിർപ്പിലാണ് ഭാരതം മുഴുവനും. ജനുവരി 22 നാണ് രാമജന്മ ഭൂമിയിൽ രാം ലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ തീരുമാനിച്ചിരിക്കുന്നത്. പ്രാണപ്രതിഷ്ഠയ്ക്ക് രാജ്യം മുഴുവനും ഒരുങ്ങുമ്പോൾ ഭക്തർക്ക് സവിശേഷമായ ഒരു സമ്മാനമൊരുക്കുകയാണ് സൂറത്തിലെ വസ്ത്ര വ്യാപാരികൾ. രാമനാമം ആലേഖനം ചെയ്ത ഒരു ലക്ഷത്തിലധികം തൊപ്പികളാണ് വരാൻ പോകുന്ന പവിത്ര മുഹൂർത്തത്തിന്റെ ശോഭ കൂട്ടുവാൻ അണിയറയിൽ ഒരുങ്ങുന്നത്
ശ്രീരാമ ചന്ദ്ര പ്രഭുവിന്റെ ചിത്രം ഉൾകൊള്ളുന്ന അദ്ദേഹത്തിന്റെ നാമം ആലേഖനം ചെയ്ത രണ്ടു ലക്ഷത്തോളം കൊടികളും പതാകകളും ഒരുക്കിയിരിക്കുന്നത് ഗുജറാത്തിലെ സൂറത്തിലെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്മിപത് ഗ്രൂപ്പ് ആണ്.
കോൺ ഫൈബറും പോളിസ്റ്റർ നൂലും ചേർത്ത് തയ്യാറാക്കിയ ചോള നൂലിൽ നിന്നാണ് ഭഗവാൻ ശ്രീരാമ ചന്ദ്ര പ്രഭുവിന്റെ കാവി തൊപ്പി നിർമ്മിക്കുന്നതെന്ന് ലക്ഷ്മിപത് ഗ്രൂപ്പ് വ്യക്തമാക്കി . ഇതിനു 11.5 ഇഞ്ച് നീളവും 3.5 ഇഞ്ച് വീതിയുമുണ്ട് തൊപ്പിയിൽ ശ്രീരാമന്റെയും ശ്രീരാമന്റെ ക്ഷേത്രത്തിന്റെയും ചിത്രങ്ങൾ ഉണ്ട്, കൂടാതെ ജയ് ശ്രീരാം എന്ന് എഴുതി വച്ചിട്ടുമുണ്ട്.
തൊപ്പി നിർമ്മാണത്തിൽ പങ്കാളിയാകുന്നു ഇമാം എന്ന വ്യക്തി ശ്രീരാമന്റെ പേര് ഉൾക്കൊള്ളുന്ന തൊപ്പികൾ നിർമ്മിക്കാനുള്ള ഓർഡർ ലഭിച്ചതിൽ അതീവ സന്തുഷ്ടനാണ് . അദ്ദേഹം പറയുന്നു , “ഈ തൊപ്പികൾ നിർമ്മിക്കാൻ ഈ ഓർഡർ ലഭിച്ചതിൽ ഞങ്ങൾ വളരെയധികം സന്തോഷത്തിലാണ് . സാധാരണയായി, ചെരിപ്പിട്ടാണ് ഞങ്ങൾ ജോലി ചെയ്യാറ് , എന്നാൽ ഭഗവാൻ ശ്രീരാമന്റെ പേര് എഴുതി വയ്ക്കുന്ന ഈ തൊപ്പികളിലും പതാകകളിലും പണിയെടുക്കുമ്പോൾ ഞങ്ങൾക്ക് ചെരിപ്പിടാൻ തോന്നാറില്ല.ചെരിപ്പ് അഴിച്ചു വച്ചുകൊണ്ടാണ് ഈ പുണ്യപ്രവൃത്തിയിൽ ഞങ്ങൾ പങ്കാളികളാകുന്നത് അദ്ദേഹം പറഞ്ഞു.
Discussion about this post