ഭോപ്പാല്‍:പട്ടത്തിന്റെ ചരട് കഴുത്തില്‍ കുടുങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം. അച്ഛനോപ്പം ബൈക്കില്‍ പോകുന്നിതിനിടെ കുട്ടിയുടെ കഴുത്തില്‍ ചരട് കുടുങ്ങിയാണ് അപകടം ഉണ്ടായത്. മദ്ധ്യപ്രദേശിലെ ധാര്‍ നഗരത്തിലാണ് സംഭവം. പട്ടം പറത്താന്‍ ഉപയോഗിച്ച മൂര്‍ച്ചയേറിയ ചൈനീസ് നൂലാണ് മരണത്തിന് കാരണം.
പരിക്കേറ്റ മകനെ വിനോദ് ഉടന്‍ തന്നെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുട്ടിയെ വിശദമായ ചികിത്സക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജില്ലാ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കര്‍ശന നടപടിയെടുക്കുമെന്നും മദ്ധ്യപ്രദേശ് പോലീസ് അറിയിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.
പട്ടം പറത്തിയത് ആരാണെന്ന് ഉടന്‍ കണ്ടെത്തുമെന്നും, ചൈനീസ് നൂല് കൈവശം വയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് സൂപ്രണ്ട് രവീന്ദ്ര വാസ്‌കെല്‍ പറഞ്ഞു.
ഞായറാഴ്ച ഹൈദരാബാദിലും അഹമ്മദാബാദിലും സമാനമായ സംഭവം നടന്നിരുന്നു.ഇന്ത്യന്‍ സൈനികനും, നാല് വയസുകാരനുമാണ് ചൈനീസ് നൂല് കുടുങ്ങി മരിച്ചത്.
Discussion about this post