Monday, July 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“ബൈക്കിൽ സ്ത്രീകൾ എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത്? കാരണക്കാരൻ വിക്ടോറിയൻ സദാചാരമോ? സൈഡ് സീറ്റ് യാത്രയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചരിത്രം ഇതാ!

by Brave India Desk
Feb 15, 2026, 04:14 pm IST
in India
Share on FacebookTweetWhatsAppTelegram

തലമുറകളായി ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കണ്ടുവരുന്ന ഒരു ശീലമാണ് സ്ത്രീകൾ മോട്ടോർ സൈക്കിളിന് പിന്നിൽ യാത്ര ചെയ്യുമ്പോൾ രണ്ട് കാലുകളും ഒരു വശത്തേക്ക് വച്ച് ഇരിക്കുന്നത്. അമ്മമാരും മുത്തശ്ശിമാരും തുടങ്ങിവച്ച ഈ രീതി ഇന്നും വലിയ ചോദ്യങ്ങളില്ലാതെ തുടരുന്നു. എന്നാൽ ഇതിന് പിന്നിൽ ശാസ്ത്രീയമായ കാരണങ്ങളേക്കാൾ ഉപരിയായി നൂറ്റാണ്ടുകൾ പഴക്കമുള്ള സാമൂഹിക നിയമങ്ങളും യൂറോപ്യൻ അധിനിവേശത്തിന്റെ ബാക്കിപത്രവുമാണെന്ന് വെളിപ്പെടുത്തുകയാണ് പ്രശസ്ത ബൈക്കറും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുമായ സീനിത്ത് ഇർഫാൻ. യഥാർത്ഥത്തിൽ ദക്ഷിണേഷ്യൻ സംസ്കാരത്തിന്റെ ഭാഗമല്ലാതിരുന്ന ഈ രീതി മധ്യകാല യൂറോപ്പിലെ പ്രഭുക്കന്മാർക്കിടയിലാണ് ഉത്ഭവിച്ചത്.

പതിനാലാം നൂറ്റാണ്ടിൽ ബൊഹീമിയയിലെ ആനി രാജകുമാരി കുതിര സവാരി നടത്തുമ്പോൾ കാലുകൾ ഒരു വശത്തേക്ക് വെച്ച് ഇരുന്നതാണ് ഇതിന്റെ തുടക്കമെന്നാണ് ചരിത്രം പറയുന്നത്. അക്കാലത്ത് പുരുഷന്മാരെപ്പോലെ കുതിരയുടെ ഇരുവശത്തും കാൽ വെച്ച് യാത്ര ചെയ്യുന്നത് സ്ത്രീകൾക്ക് യോജിച്ചതല്ലെന്നും അത് മാന്യതയ്ക്ക് നിരക്കാത്തതാണെന്നും വിശ്വസിക്കപ്പെട്ടിരുന്നു. വിക്ടോറിയൻ കാലഘട്ടത്തിലെ ഈ ‘സദാചാര ബോധം’ ബ്രിട്ടീഷ് അധിനിവേശത്തിലൂടെയാണ് ഭാരതമുൾപ്പെടെയുള്ള രാജ്യങ്ങളിലെത്തിയത്. കുതിരകളിൽ നിന്ന് മോട്ടോർ സൈക്കിളുകളിലേക്ക് കാലം മാറിയെങ്കിലും സ്ത്രീകളുടെ ഈ ഇരിപ്പുരീതി മാത്രം മാറിയില്ല. മാന്യതയുടെയും പാരമ്പര്യത്തിന്റെയും പേരിൽ ഇത് ഇന്നും തുടരുന്നു.

Stories you may like

പുതിയ വോട്ടർമാർ മാതാപിതാക്കളുടെ വിവരങ്ങൾ നൽകണം: നിബന്ധനയുമായി തെരഞ്ഞെടുപ്പ്കമ്മീഷൻ,

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

നമ്മുടെ നാടിന്റെ വീരചരിത്രത്തിൽ റാണി ലക്ഷ്മിബായിയെപ്പോലുള്ളവർ പുരുഷന്മാരെപ്പോലെ തന്നെ കുതിരപ്പുറത്ത് സവാരി ചെയ്യുകയും യുദ്ധം നയിക്കുകയും ചെയ്തിരുന്നവരാണ്. ഭാരതീയ സ്ത്രീകൾക്ക് ഇത്തരം വേർതിരിവുകൾ പണ്ടുകാലത്ത് ഉണ്ടായിരുന്നില്ല എന്നതിന് തെളിവാണ് ഝാൻസി റാണിയുടെ പോരാട്ട ചരിത്രം. എന്നാൽ പാശ്ചാത്യ അധിനിവേശത്തോടെ നമ്മുടെ തനിമയാർന്ന രീതികൾക്ക് മേൽ വിക്ടോറിയൻ സദാചാരം ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഇന്ന് സാരിയും ചുരിദാറും ധരിച്ച് യാത്ര ചെയ്യുമ്പോഴുള്ള സൗകര്യവും സുരക്ഷയും മുൻനിർത്തി പലരും ഈ രീതി പിന്തുടരുന്നുണ്ടെങ്കിലും, ഇതിന്റെ വേരുകൾ തേടിപ്പോയാൽ ചെന്നെത്തുന്നത് പഴയകാല യൂറോപ്യൻ ചിന്താഗതികളിലാണ്. സീനിത്ത് ഇർഫാന്റെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. പലർക്കും ഇത് പുതിയൊരു അറിവാണെന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്.

Tags: Women Sit Sideways On Motorbikes
ShareTweetSendShare

Latest stories from this section

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം?; ഒരു മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികനെ കാണാതായി, 10 പേരെ രക്ഷപ്പെടുത്തി!

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം?; ഒരു മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികനെ കാണാതായി, 10 പേരെ രക്ഷപ്പെടുത്തി!

അന്താരാഷ്ട്ര ജലപാതകളിലെ നാവിക സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണം; യുഎസ്-ഇറാൻ യുദ്ധം കടുക്കുമ്പോൾ ജാഗ്രതയോടെ ഇന്ത്യ

അന്താരാഷ്ട്ര ജലപാതകളിലെ നാവിക സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണം; യുഎസ്-ഇറാൻ യുദ്ധം കടുക്കുമ്പോൾ ജാഗ്രതയോടെ ഇന്ത്യ

Discussion about this post

Latest News

യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ കടുത്ത ആക്രമണം; കുവൈറ്റിലും ബഹ്റൈനിലും വ്യാപക നാശനഷ്ടം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ കടുത്ത ആക്രമണം; കുവൈറ്റിലും ബഹ്റൈനിലും വ്യാപക നാശനഷ്ടം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

സിപിഎം നേതാക്കൾ വയോജന ശാലയിൽ പോയി പഠിക്കണം, അസഭ്യം പറഞ്ഞ് നടന്നത് കൊണ്ടാണ് മുഴുവൻ തോറ്റത്: ജി സുധാകരൻ

സിപിഎം നേതാക്കൾ വയോജന ശാലയിൽ പോയി പഠിക്കണം, അസഭ്യം പറഞ്ഞ് നടന്നത് കൊണ്ടാണ് മുഴുവൻ തോറ്റത്: ജി സുധാകരൻ

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിട്ട് പൊലീസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാനൽ ഔദ്യോഗികമായി പൂട്ടി; നിഹാദിന് കുരുക്ക്

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിട്ട് പൊലീസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാനൽ ഔദ്യോഗികമായി പൂട്ടി; നിഹാദിന് കുരുക്ക്

ഇറാന്റെ പുതിയ പരമോന്നത നേതാവായി മകൻ മൊജ്തബ ഖമേനി;  ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു

ഇറാനെ തൊട്ടാൽ! ട്രംപും നെതന്യാഹുവും അടക്കം 13 ആഗോള നേതാക്കളെ വധിക്കാൻ ഇറാന്റെപ്രതികാരപ്പട്ടിക

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

എന്നെ ആരെങ്കിലും കൈകാര്യം ചെയ്താൽ അതിനുത്തരവാദി ജില്ലാ സെക്രട്ടറി’; ആഞ്ഞടിച്ച് ജി. സുധാകരൻ,

ബാങ്കോക്കിനെ നടുക്കി പബ്ബിൽ വൻ തീപിടിത്തം; 27 പേർ വെന്തുമരിച്ചു, 22 പേരുടെ നില അതീവഗുരുതരം, മരണസംഖ്യ ഉയർന്നേക്കാം!

ബാങ്കോക്കിനെ നടുക്കി പബ്ബിൽ വൻ തീപിടിത്തം; 27 പേർ വെന്തുമരിച്ചു, 22 പേരുടെ നില അതീവഗുരുതരം, മരണസംഖ്യ ഉയർന്നേക്കാം!

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഇറാനെ അരിച്ചുപെറുക്കി അമേരിക്കൻ ബോംബാക്രമണം; മിസൈൽ താവളങ്ങളുംയുദ്ധക്കപ്പലുകളും തകർത്തു, ഗൾഫ് മേഖല യുദ്ധഭീതിയിൽ!

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

പുതിയ വോട്ടർമാർ മാതാപിതാക്കളുടെ വിവരങ്ങൾ നൽകണം: നിബന്ധനയുമായി തെരഞ്ഞെടുപ്പ്കമ്മീഷൻ,

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies