അഹമ്മദാബാദ് : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സഹോദരി അന്തരിച്ചു. അമിത്ഷായുടെ മൂത്ത സഹോദരിയായ രാജേശ്വരി ബെൻ ഷാ ആണ് അന്തരിച്ചത്. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ആയിരുന്നു അന്ത്യം.
ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി ആണ് രാജേശ്വരി ബെൻ ഷായെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മരണം സംഭവിച്ചതിനെ തുടർന്ന് മൃതദേഹം വിമാനമാർഗ്ഗം അഹമ്മദാബാദിലെ വസതിയിൽ എത്തിച്ചു. സഹോദരിയുടെ മരണത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ബിജെപി ഭാരവാഹികൾ അറിയിച്ചു.
സഹോദരിയുടെ നിര്യാണ സമയത്ത് ഗുജറാത്തിൽ നടക്കുന്ന ഏതാനും പൊതു പരിപാടികളിൽ പങ്കെടുക്കുന്നയായിരുന്നു അമിത് ഷാ. മരണാനന്തര ചടങ്ങുകൾക്കായി അദ്ദേഹത്തിന് അഹമ്മദാബാദിലേക്ക് പോകേണ്ടി വന്നതിനാൽ നിശ്ചയിച്ച പരിപാടികളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാകില്ലെന്ന് ഗുജറാത്ത് സർക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Discussion about this post