കോട്ടയം : കോട്ടയം പാമ്പാടിയിലെ സഹകരണ സ്ഥാപനമായ റബ്കോയിൽ സിഐടിയു തൊഴിലാളികളുടെ സമരം. 76 ദിവസത്തോളമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്നാണ് സിഐടിയുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ല എന്ന കാര്യം നവ കേരള സദസ്സിൽ മുഖ്യമന്ത്രിയോട് പരാതിയായി ബോധിപ്പിച്ചിരുന്നെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല എന്നാണ് തൊഴിലാളികൾ പറയുന്നത്. ഇതോടെയാണ് റബ്കോയിലെ ഏക അംഗീകൃത തൊഴിലാളി സംഘടനയായ സിഐടിയു സമരത്തിന് ഇറങ്ങിയിട്ടുള്ളത്.
പ്രതിഷേധവുമായി ഫാക്ടറി കവാടത്തിൽ കുത്തിയിരുന്ന തൊഴിലാളികൾ കങ്ങഴ– പൂതക്കുഴി റോഡ് ഉപരോധിച്ചു. തൊഴിലാളികൾ സമരത്തിന് ഇറങ്ങിയതോടെ നിലവിൽ റബ്കോയുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്.
Discussion about this post