സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും എം.എല്‍.എ.മാര്‍ക്കുമായി അഞ്ചുവര്‍ഷത്തിനിടെ ചെലവാക്കിയത് 100 കോടി രൂപയെന്ന് വിവരാവകാശ രേഖ. മന്ത്രിമാര്‍ക്കുവേണ്ടി 25 കോടിയോളം രൂപയാണ് ചിലവാക്കിയത്. എം.എല്‍.എ.മാരുടെ ആകെ ചെലവ് 57.75 കോടി രൂപയോളമാണ്. തൃശ്ശൂര്‍ എറവ് കുറ്റിച്ചിറ വീട്ടില്‍ കെ. വേണുഗോപാലിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ശമ്പളം, യാത്രച്ചെലവ്, ചികിത്സ, വിമാനക്കൂലി, അതിഥിസല്്കാരം എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ വന്ന ചെലവാണിത്. 600 പേരിലധികം വരുന്ന മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനു നല്കിയ ശമ്പളവും ആനുകൂല്യങ്ങളും കൂടി കണക്കാക്കുമ്പോള്‍ ചെലവ് നൂറുകോടി കടക്കും.
വിമാനയാത്രക്കായി മന്ത്രിമാര്‍ 2.75 കോടി ചെലവാക്കി. മൂന്നുകോടി രൂപയുടെ വാഹനങ്ങള്‍ വാങ്ങി. അതിഥി സല്കാരത്തിന് രണ്ടുകോടിയോളം ചെലവാക്കി. 7.77 കോടി രൂപയായിരുന്നു യാത്രാബത്ത. 1.93 കോടി രൂപ വൈദ്യുതി ചെലവും വന്നു. 4.49 കോടി രൂപയാണ് എം.എല്‍.എ.മാരുടെ ചികിത്സയ്ക്കായി ചെലവാക്കിയത്. 13 കോടി രൂപ ശമ്പള ഇനത്തിലും 1.96 കോടി വൈദ്യുതി ചാര്‍ജ്ജ് ഇനത്തിലും എം.എല്‍.എ.മാര്‍ക്ക് വേണ്ടി ചെലവാക്കി.
മന്ത്രിമാരില്‍ വാഹനങ്ങള്‍ വാങ്ങിയതില്‍ ഒന്നാമത് പി.കെ. ജയലക്ഷ്മിയാണ്. ഇബ്രാഹിം കുഞ്ഞും തിരുവഞ്ചൂരും തൊട്ടുപിറകില്‍ ഉണ്ട്. വിമാനയാത്രക്കൂലിയുടെ കാര്യത്തില്‍ പി.ജെ. ജോസഫ് ആണ് മുന്‍പന്തിയില്‍. പി.കെ. കുഞ്ഞാലിക്കുട്ടി തൊട്ടുപിറകില്‍ ഉണ്ട്. അതിഥിസല്കാരത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം കെ.എം. മാണിക്കാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രണ്ടാം സ്ഥാനത്താണ് ഉള്ളത്.
ചികിത്സയ്ക്ക് മന്ത്രിമാര്‍ എല്ലാവരും കൂടി 79 ലക്ഷമാണ് ചെലവാക്കിയതെങ്കില്‍ തോമസ് ചാണ്ടി എം.എല്‍.എ.ക്കുമാത്രം രണ്ട് കോടിയോളം ചെലവുവന്നു. എം.എല്‍.എ.മാരില്‍ ഏറ്റവും കൂടുതല്‍ യാത്രച്ചെലവ് കൈപ്പറ്റിയിരിക്കുന്നത് എ.കെ. ശശീന്ദ്രനാണ്. ഏറ്റവും കുറവ് ഹാജര്‍നിലയും ഇദ്ദേഹത്തിനു തന്നെ. എട്ട് എം.എല്‍.എ.മാര്‍ ചികിത്സച്ചെലവ് തീരെ കൈപ്പറ്റിയിട്ടില്ല.
Discussion about this post